Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Body Election

തെലുങ്കാനയിൽ കോൺഗ്രസിന് ഉജ്വല വിജയം

ഹൈ​​​​​​ദ​​​​​​രാ​​​​​​ബാ​​​​​​ദ്: തെ​​​​​​ലു​​​​​​ങ്കാ​​​​​​ന മു​​​​​​നി​​​​​​സി​​​​​​പ്പി​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന് ഉ​​​​​​ജ്വ​​​​​​ല വി​​​​​​ജ​​​​​​യം. 116 മു​​​​​​നി​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും ഏ​​​​​​ഴു കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും ഏ​​​​​ഴു ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​മാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​ത്. മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ലെ 2582 വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് 1300ലേ​​​​​റെ വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചു. ബി​​​​​ആ​​​​​ർ​​​​​എ​​​​​സ് 700ഉം ​​​​​ബി​​​​​ജെ​​​​​പി 275ഉം ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചു.

ഏ​​​​​ഴു കോർപറേഷനുകളിൽ മൂ​​​​​ന്നെ​​​​​ണ്ണ​​​​​ത്തി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചു. കോ​​​​​ത​​​​​ഗു​​​​​ഡം കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും സി​​​​​പി​​​​​ഐ​​​​​യും ത​​​​​മ്മി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​രം. ക​​​​​രിം​​​​​ന​​​​​ഗ​​​​​ർ, നി​​​​​സാ​​​​​മാ​​​​​ബാ​​​​​ദ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ ബി​​​​​ജെ​​​​​പി വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യി. നാ​​​ൽ​​​പ്പ​​​തോ​​​ളം മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രു പാ​​​​​ർ​​​​​ട്ടി​​​​​ക്കും വ്യ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​മി​​​​​ല്ല.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് 83 മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ലും അ​​​​​ഞ്ചു കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ന്ന് ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​ല്ലു ഭ​​​​​ട്ടി വി​​​​​ക്ര​​​​​മാ​​​​​ർ​​​​​ക്ക അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു. ബി​​​​​ആ​​​​​ർ​​​​​എ​​​​​സ് പ​​​​​തി​​​​​ന​​​​​ഞ്ചി​​​​​ലേ​​​​​റെ മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ ഭ​​​​​ര​​​​​ണം ഉ​​​​​റ​​​​​പ്പി​​​​​ച്ചെ​​​​​ന്നും പ​​​​​തി​​​​​ന​​​​​ഞ്ചോ​​​​​ളം മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ വ​​​​​ലി​​​​​യ ഒ​​​​​റ്റ​​​​​ക്ക​​​​​ക്ഷി​​​​​യാ​​​​​യെ​​​​​ന്നും ബി​​​​​ആ​​​​​ർ​​​​​എ​​​​​സ് വ​​​​​ർ​​​​​ക്കിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ.​​​​​ടി.രാ​​​​​മ​​​​​റാ​​​​​വു അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

ക​​രിം​​ന​​ഗ​​ർ കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ബി​​ജെ​​പി​​യാ​​ണു വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി. നാ​​​​​ലു കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലെ 22 വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ലും 15 മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ലെ 40 വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ലും എ​​​​​ഐ​​​​​എം​​​​​ഐ​​​​​എം വി​​​​​ജ​​​​​യി​​​​​ച്ചു.

കോ​​​​ത്ത​​​​ഗു​​​​ഡം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സി​​​​പി​​​​ഐ ഭ​​​​രി​​​​ക്കും

ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​മാ​​​​യ കോ​​ത്ത​​​​ഗു​​​​ഡ​​​​ത്ത് സി​​​​പി​​​​ഐ 22 സീ​​​​റ്റ് നേ​​​​ടി ക​​​രു​​​ത്ത് തെ​​​ളി​​​യി​​​ച്ചു. കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ആ​​​​കെ 60 സീ​​​​റ്റാ​​​​ണു​​​​ള്ള​​​​ത്. കോ​​ത്ത​​​​ഗു​​​​ഡം എം​​​​എ​​​​ൽ​​​​എ​​​​യും സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ കെ. ​​​​സാം​​​​ബ​​​​ശി​​​​വ റാ​​​​വു​​​​വാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണം ന​​​​യി​​​​ച്ച​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​നും 22 സീ​​​​റ്റു​​​​ണ്ട്. ബി​​​​ആ​​​​ർ​​​​എ​​​​സ് എ​​​​ട്ടി​​​​ട​​​​ത്തു വി​​​​ജ​​​​യി​​​​ച്ചു. സി​​​​പി​​​​എം, ബി​​​​ജെ​​​​പി പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഓ​​​​രോ സീ​​​​റ്റ് നേ​​​​ടി. ആ​​​​റി​​​​ട​​​​ത്ത് സ്വ​​​​ത​​​​ന്ത്ര​​​​ർ വി​​​​ജ​​​​യി​​​​ച്ചു. ​ സി​​​​പി​​​​ഐ​​​​ക്ക് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി ബി​​​​ആ​​​​ർ​​​​എ​​​​സ് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണ് കോ​​​​ത​​​​ഗു​​​​ഡം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

Kerala

ത​ദ്ദേ​ശം: മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച മൂ​ന്ന് ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. പു​ല​ർ​ച്ചെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്.

മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ന്ന് മൂ​ന്നി​ട​ത്തും നി​ശ​ബ്ധ പ്ര​ച​ര​ണം ന​ട​ക്കു​ക​യാ​ണ്. വോ​ട്ടെ​ണ്ണ​ല്‍ അ​ത​ത് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 13ന് ​രാ​വി​ലെ 10ന് ​ആരംഭിക്കും.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം, മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ പാ​യി​മ്പാ​ടം, എ​റ​ണാ​കു​ളം പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​ര്‍ എ​ന്നീ വാ​ര്‍​ഡു​ക​ളി​ലാ​ണ് പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ർ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​തി​ക​ൾ: മൂ​ന്നം​ഗ സ​മി​തിയെ ചുമതലപ്പെടുത്തി


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കാ​​​​ലു​​​​വാ​​​​ര​​​​ലും ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​വും വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം കെ​​​​പി​​​​സി​​​​സി​​​​ക്ക് ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് കെ​​​​പി​​​​സി​​​​സി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​യി മു​​​​ൻ​​​​മ​​​​ന്ത്രി കെ.​​​​സി. ജോ​​​​സ​​​​ഫ്, രാ​​​​ഷ്‌ട്രീയ​​​​കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗം സി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ്, മു​​​​ൻ എം​​​​എ​​​​ൽ​​​​എ കെ. ​​​​മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന മൂ​​​​ന്നം​​​​ഗ ക​​​​മ്മി​​​​റ്റി​​​​ക്ക് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ രൂ​​​​പം ന​​​​ൽ​​​​കി​​​.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ള​​​​ട​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

National

മ​ഹാ​രാ​ഷ്ട്ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; മും​ബൈ മേ​യ​ർ മ​ഹാ​യു​തി​യി​ൽ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ഷി​ൻ​ഡെ

 മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​യു​തി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ശി​വ​സേ​നാ നേ​താ​വു​മാ​യ ഏ​ക്നാ​ഥ് ഷി​ൻ​ഡെ. വി​ക​സ​നം ആ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ വി​ഷ​യ​മെ​ന്നും അ​തു​കൊ​ണ്ട് സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ വി​കാ​ര​മു​ണ്ടാ​കു​മെ​ന്നും ഷി​ൻ​ഡെ അ​വ​കാ​ശ​പ്പെ​ട്ടു.

"മ​ഹാ​യു​തി തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. മും​ബൈ​യും പു​ന​യും അ​ട​ക്ക​മു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ൽ മ​ഹാ​യു​തി​യു​ടെ മേ​യ​ർ ത​ന്നെ​യാ​യി​രി​ക്കും എ​ത്തു​ക. ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ്.'-​ഷി​ൻ​ഡെ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം വ​ള​രെ ദു​ർ​ഭ​ല​മാ​ണ്. അ​വ​ർ​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു സ്വാ​ധീ​ന​വും ഇ​ല്ല. മും​ബൈ​യി​ൽ പോ​ലും അ​വ​ർ​ക്ക് ജ​യി​ക്കാ​നാ​വി​ല്ല. മ​ഹാ​യു​തി​യു​ടെ വി​ജ​യം തു​ട​രാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മാ​ണി​തെ​ന്നും ഷി​ൻ​ഡെ പ​റ​ഞ്ഞു.

Kerala

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു; ബി​ജെ​പി മൂ​ന്ന് നേ​താ​ക്ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ച് മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ബി​ജെ​പി​യി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ച്ച​ട​ക്ക ന​ട​പ​ടി. കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​വ​ടി​യാ​ർ വാ​ർ​ഡി​ലെ പ​രാ​ജ​യ​ത്തി​ൽ ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗം വി.​പി. ആ​ന​ന്ദ്, മു​ട​വ​ൻ​മു​ൾ വാ​ർ​ഡി​ലെ പ​രാ​ജ​യ​ത്തി​ൽ നേ​മം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ, കാ​ഞ്ഞി​രം​പാ​റ വാ​ർ​ഡി​ൽ വോ​ട്ടു കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ലം മീ​ഡി​യ ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്തു.

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ​ര​സ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 50 വാ​ർ​ഡു​ക​ളി​ലാ​ണ് ബി​ജെ​പി ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് സ്വ​ത​ന്ത്ര അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ വേ​ണ്ടി​വ​ന്നു.

Leader Page

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ചെ​​യ്യേ​​ണ്ട കാ​​ര‍്യ​​ങ്ങ​​ൾ ഇ​​വ​​യാ​​ണ്:

  • അ​​​ത​​​തു പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തിരേ​​​ഖ​​​യു​​​ടെ കോ​​​പ്പി എ​​​ല്ലാ മെ​​​മ്പ​​​ർ​​​മാ​​​രും വാ​​​ങ്ങി​​​ച്ചെ​​​ടു​​​ക്കു​​​ക. ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​പ്പി ഇ​​​ല്ലെ​​​ങ്കി​​​ൽ ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ടു​​​ത്ത് ബൈ​​​ൻ​​​ഡ് ചെ​​​യ്ത് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ലേ​​​ക്ക് വ​​​രു​​​ന്ന ചെ​​​ല​​​വ് പ്ലാ​​​ൻ ചെ​​​ല​​​വു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.
  • ത​​ങ്ങ​​ളു​​ടെ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​ത്ര പ്രോ​​​ജ​​​ക്ട് ഉ​​​ണ്ടെ​​ന്നും അ​​​വ ഏ​​​തെ​​​ല്ലാ​​​മാ​​​ണെ​​​ന്നും പ​​​ദ്ധ​​​തിരേ​​​ഖ​​​യി​​​ൽ മാ​​​ർ​​​ക്ക് ചെ​​​യ്യു​​​ക. ഇ​​വ​​യു​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​സ്ഥി​​​തി എ​​​ന്താ​​​ണെ​​​ന്നു പഠി​​​ക്കു​​​ക.
  • ഓ​​​രോ പ്രോ​​​ജ​​​ക്ടി​​ന്‍റെ​​യും നി​​​ർ​​​വ​​​ഹ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ ആ​​​രാ​​​ണെ​​ന്നും എ​​​ത്ര ശ​​​ത​​​മാ​​​നം തു​​​ക ചെ​​​ല​​​വാ​​​യി എ​​​ന്നും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം എ​​​വി​​​ടെ​​വ​​​രെ ആ​​​യെ​​​ന്നും ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക.
  • മാ​​​ർ​​​ച്ച് 31 ക​​​ഴി​​​ഞ്ഞാ​​​ൽ തു​​​ക ലാ​​​പ്സാ​​​കു​​​ന്ന​​​തു​​കൊ​​​ണ്ട് തു​​​ട​​​ങ്ങി​​വ​​​ച്ചി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ക.
  • ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​യും ആ​​​യി​​​രി​​​ക്കാം. അ​​​ങ്ങ​​​നെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തെ​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ച്ചു പ​​​ക​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക. ഇ​​​ങ്ങ​​​നെ പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ പ​​​ഴ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തു സെ​​​ക്‌ട​​​റി​​​ൽ ആ​​​യി​​​രു​​​ന്നു​​​വോ ആ ​​​സെ​​​ക‌്ട​​​റി​​​ൽ​​ത​​​ന്നെ സ​​​പ്ളി​​​മെ​​​ന്‍റ​​റി പ്രോ​​​ജ​​​ക്ടുക​​​ൾ ഉ​​​ണ്ടാ​​​ക്ക​​​ണം . ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​പെ​​​ട്ട പ്രോ​​​ജ​​​ക്ടി​​​ന്‍റെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം. പ്രൊ​​​ഡ​​​ക്ടി​​​വ് സെ​​​ക‌്ട​​​റി​​​ലുള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് പ്രൊ​​​ഡ​​​ക്ടീ​​​വ് സെ​​​ക‌്ട​​​റി​​​ലും സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലും ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലു​​ള്ള പ്രോ​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലും​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം.
  • പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​ക്ടു​​ക​​​ൾ എ​​​ല്ലാം കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ക.
  • ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ എ​​​ല്ലാം അ​​​ടു​​​ത്ത​​​താ​​​യി കൂ​​​ടു​​​ന്ന ഡി​​പി​​സി​​യി​​​ൽ വ​​​ച്ച് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടു​​കൂ​​​ടി അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക.
  • ഡി​​പി​​സി രൂ​​​പീക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻത​​​ന്നെ ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ ഡി​​പി​​സി​​യു​​​ടെ മു​​​ൻ​​​പാ​​​കെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.
  • വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ എ​​ക​​സ് ഒ​​ഫീ​​ഷ്യോ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​യ​​​തി​​​നാ​​​ൽ ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​​ഗ് ക​​​മ്മിറ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​ത് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്‍റെ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ ​ചു​​​മ​​​ത​​​ല​​യാ​​​ണ്. മാ​​​ർ​​​ച്ച് 31ന​​കം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി എ​​​ടു​​​ക്കേ​​​ണ്ട​​​തു​​ള്ള​​​തു​​കൊ​​​ണ്ട് ബ​​​ജ​​​റ്റ് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​നെ തു​​​ട​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്.

Kerala

ഒടുവിൽ കു​റ്റ​സ​മ്മ​തം നടത്തി ; പി​എം ശ്രീയിൽ ​ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രിനു തെ​റ്റുപ​റ്റി: എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നു തെ​റ്റു​പ​റ്റി​യ കാ​ര്യം സ​മ്മ​തി​ച്ച​ത്.

പി​ന്നീ​ട് പാ​ർ​ട്ടി ഇ​ട​പെ​ട്ട് തെ​റ്റ് തി​രു​ത്തി. മ​റ്റ് പ​ല വി​ഷ​യ​ങ്ങ​ള്‍​ക്കൊ​പ്പം പി​എം ശ്രീ ​വി​വാ​ദ​വും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് കാ​ര​ണ​മാ​യി​രി​ക്കാം. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​രും. എ​ല്‍​ഡി​എ​ഫി​ന് 60 സീ​റ്റു​ക​ള്‍ ജ​യി​ക്കാ​നാ​കു​ന്ന സാ​ഹ​ച​ര്യം ഇ​പ്പോ​ഴു​മു​ണ്ട്.

രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ 17 ല​ക്ഷം വോ​ട്ടു​ക​ള്‍ എ​ൽ​ഡി​എ​ഫി​ന് അ​ധി​ക​മു​ണ്ട്. അ​മി​ത ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടാ​ണ് തോ​ല്‍​വി​യു​ണ്ടാ​യ​ത്.

ഇ​ത് സം​ഘ​ട​നാ വീ​ഴ്ച​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

 

 

 

National

മഹാരാഷ്‌ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പ്: 33,606 പത്രികകൾ

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ 29 മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പറേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി 33,606 പേ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. 29 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​യി 2,869 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ജ​​​നു​​​വ​​​രി 15നാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും സ​​​ന്പ​​​ന്ന ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​മാ​​​യ ബ്രി​​​ഹാ​​​ൻ ​​​മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ (ബി​​​എം​​​സി) 227 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​യി 2516 പേ​​​രാ​​​ണ് മത്സരി​​​ക്കു​​​ന്ന​​​ത്.

165 സീ​​​റ്റു​​​ക​​​ളു​​​ള്ള പൂ​​​നെ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലേ​​​ക്കാ​​​ക​​​ട്ടെ 3,179 പേ​​​രും പ​​​ത്രി​​​ക ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Kerala

റ​ബ​റി​ന് 200 രൂ​പ ഉ​റ​പ്പി​ല്ല ; വെ​ബ്സൈ​റ്റ് അ​ട​ഞ്ഞു​ത​ന്നെ

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ റ​ബ​ര്‍ താ​ങ്ങു​വി​ല വ​ര്‍​ധ​ന പ്ര​ഖ്യാ​പ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ലെ​ടു​പ്പി​നു​ള്ള പ്ര​ഹ​സ​നം മാ​ത്ര​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​നൊ​പ്പം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് 200 രൂ​പ താ​ങ്ങു​വി​ല ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

ഉ​യ​ര്‍​ന്ന വി​ല ല​ഭി​ക്കാ​ന്‍ വേ​ണ്ട ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള വെ​ബ്സൈ​റ്റ് 2025 അ​വ​സാ​നി​ക്കു​മ്പോ​ഴും തു​റ​ന്നി​ട്ടി​ല്ല. ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഉ​യ​ര്‍​ന്ന വി​ല ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തും റ​ബ​ര്‍ വി​റ്റ​തി​ന്‍റെ ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തും റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ വെ​ബ്സൈ​റ്റ് മു​ഖാ​ന്ത​ര​മാ​ണ്. വി​പ​ണി​വി​ല​യും താ​ങ്ങു​വി​ല​യാ​യ 200 രൂ​പ​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ക. നേ​ര​ത്തേ 180 രൂ​പ​യാ​യി​രു​ന്നു താ​ങ്ങു​വി​ല. ഇ​ക്കൊ​ല്ലം റ​ബ​റി​ന് ശ​രാ​ശ​രി 175 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ പു​തു​താ​യി റ​ബ​ര്‍ ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന​പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ പു​തു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ജൂ​ലൈ മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ വ​രെ​യാ​യി​രു​ന്നു ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യം. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സം​സ്ഥാ​ന​ത്ത് 5,61,733 ക​ര്‍​ഷ​ക​രാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം വ​രെ വി​ല​സ്ഥി​ര​താ പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഒ​ക്‌​ടോ​ബ​ര്‍ അ​വ​സാ​ന​മാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി റ​ബ​റി​നും നെ​ല്ലി​നും വി​ല ഉ​യ​ര്‍​ത്തി​യ​ത്.

അ​തേ​സ​മ​യം, വി​ല സ്ഥി​ര​താ പ​ദ്ധ​തി വെ​ബ്‌​സൈ​റ്റി​ല്‍ റ​ബ​ര്‍ കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ ക​രം അ​ട​യ്ക്കാ​നു​ള്ള ഓ​പ്ഷ​ന്‍ ഇ​പ്പോ​ഴു​മു​ണ്ട്. ക​ര വ​രു​മാ​നം വാ​ങ്ങി​യെ​ടു​ക്കാ​നു​ള്ള താ​ത്പ​ര്യം ഉ​യ​ര്‍​ന്ന വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​നി​ല്ല.

Kerala

തദ്ദേശസ്ഥാപന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചു

കല്‍പ്പറ്റ: ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍പേഴ്‌സണ്‍മാരുടെയും തെരഞ്ഞെടുപ്പു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിനും ഏഴിനും ഇടയില്‍ നടത്തണം. തുടര്‍ന്ന് അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ പൂര്‍ത്തിയാക്കണം.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാലും ജില്ലാ പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്തുകാര്യം, ആരോഗ്യ-വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ചും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.

മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, വിദ്യാഭ്യാസ-കലാകായികകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ ആറും കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ-കായികകാര്യം എന്നിങ്ങനെ എട്ടും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് വേണ്ടത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് അതത് സ്ഥാപനങ്ങളിലെ വരാണധികാരികള്‍ക്കാണ് ചുമതല. ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഡപ്യൂട്ടി കളക്ടര്‍(ജനറല്‍)/ എഡിഎം വരണാധികാരിയായിരിക്കും.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് യോഗം വിളിക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ കാണിച്ച് വരണാധികാരികള്‍ എല്ലാ ഭരണസമിതിയംഗങ്ങള്‍ക്കും യോഗ തീയിതിക്കു അഞ്ച് ദിവസം മുമ്പും അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിന് എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും യോഗ തീയതിക്ക് രണ്ടു ദിവസം മുമ്പും നോട്ടീസ് നല്‍കണം.

തദ്ദേശ സ്ഥാപനങ്ങളിലെ വൈസ് പ്രസിഡന്‍റ്, ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വനിതകള്‍ക്ക് സംവരണം ചെയ്തതാണെങ്കില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് സ്ത്രീ സംവരണ സ്ഥാനത്തേക്ക് ഒരംഗത്തെക്കൂടി തെരഞ്ഞെടുക്കണം. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്ത്രീ സംവരണ സ്ഥാനങ്ങൾ നികത്തിയതിനുശേഷമാണ് മറ്റ് അംഗങ്ങളെ തെരഞ്ഞടുക്കേണ്ടത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എ​മ്മി​നെ ത​ള്ളി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടു​ക​ളെ ത​ള്ളി സി​പി​ഐ. സി​പി​എം വ​സ്തു​ത​ക​ൾ മ​റ​ച്ച് വെ​യ്ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി. ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യി​യെ​ന്ന് സി​പി​ഐ വി​ല​യി​രു​ത്തി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് സി​പി​ഐ ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ച​ത് തി​രി​ച്ച​ടി​യാ​യി. സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ലാ​ണ് സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ​ടു​ത്തു. പ​ത്മ​കു​മാ​റി​നെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. സി​പി​എം ന്യാ​യീ​ക​ര​ണ​ങ്ങ​ൾ നി​ര​ത്തി പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ചെ​ന്നും സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ഞാ​യ​റാ​ഴ്ച ചേർന്ന സി​പി​എം യോ​ഗ​ത്തി​ലും ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യും പ​ത്മ​കു​മാ​റി​നെ​തി​രെ ന‌​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​ച്ചു; സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന​സ​മി​തി​യി​ൽ വി​ല​യി​രു​ത്ത​ൽ. ശ​ബ​രി​മ​ല വി​വാ​ദ​വും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നാ​യി​ല്ലെ​ന്നും പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ഇ​ല്ലാ​ത്ത​ത് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ​തി​രെ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ത്തി​ല്ല എ​ന്ന ചോ​ദ്യ​മാ​ണ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് പ​ല ഭാ​ഗ​ത്തുനി​ന്നും നേ​രി​ട്ട​ത്.

ഇ​തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു. ഭ​ര​ണ​രം​ഗ​ത്ത് വി​വാ​ദ​ങ്ങ​ളി​ല്ലാ​ത്ത കാ​ല​മാ​ണ് ക​ട​ന്നു​പോ​യ​ത്. പി​എം​ശ്രീ പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത് തി​രി​ച്ച​ടി​യാ​യി.

ഒ​രു ആ​ലോ​ച​ന​യും കൂ​ടാ​തെ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് വ​ഴി​വെ​ച്ചു. സി​പി​എം - ബി​ജെ​പി ധാ​ര​ണ​യെ​ന്ന യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് അ​ത് ഒ​ര​ള​വ് വ​രെ വി​ശ്വാ​സ്യ​ത കൂ​ട്ടി​യെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​യ്യ​പ്പ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത് വേ​റെ നി​ല​യി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് പു​റ​ത്തു​വ​ന്ന സ്വ​ർ​ണ​ക്കൊ​ള്ള​യും വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടി. സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ സം​ഘ​ട​നാ വീ​ഴ്ച​യു​ണ്ടാ​യി.

ഇ​തെ​ല്ലാം പ​രി​ഹ​രി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും സം​സ്ഥാ​ന സ​മി​തി വി​ല​യി​രു​ത്തി.

 

Kerala

ജി​ല്ലാ പ​ഞ്ചാ​യ​ത്തുകൾക്ക് പു​തി​യ നേ​തൃ​ത്വം

തി​​​​​​​​​​​​രു​​​​​​​​​​​​വ​​​​​​​​​​​​ന​​​​​​​​​​​​ന്ത​​​​​​​​​​​​പു​​​​​​​​​​​​രം

ജി​​​​​​​​​​​​ല്ലാ പ​​​​​​​​​​​​ഞ്ചാ​​​​​​​​​​​​യ​​​​​​​​​​​​ത്ത് പ്ര​​​​​​​​​​​​സി​​​​​​​​​​​​ഡ​​​​​​​​​​​​ന്‍റാ​​​​​​​​​​​യി എ​​​​​​​​​​​​ല്‍​ഡി​​​​​​​​​​​​എ​​​​​​​​​​​​ഫി​​​​​​​​​​​​ലെ വി. ​​​​​​​​​​​​പ്രി​​​​​​​​​​​​യ​​​​​​​​​​​​ദ​​​​​​​​​​​​ര്‍​ശി​​​​​​​​​​​​നി അ​​​​​​​​​​​​ധി​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​മേ​​​​​​​​​​​​റ്റു. ക​​​​​​​​​​​​ല്ല​​​​​​​​​​​​മ്പ​​​​​​​​​​​​ലം ഡി​​​​​​​​​​​​വി​​​​​​​​​​​​ഷ​​​​​​​​​​​​നി​​​​​​​​​​​​ല്‍​നി​​​​​​​​​​​​ന്നു വി​​​​​​​​​​​​ജ​​​​​​​​​​​​യി​​​​​​​​​​​​ച്ച വി. ​​​​​​​​​​​​പ്രി​​​​​​​​​​​​യ​​​​​​​​​​​​ദ​​​​​​​​​​​​ര്‍​ശി​​​​​​​​​​​​നി സി​​​​​​​​​​​​പി​​​​​​​​​​​​എം വ​​​​​​​​​​​​ര്‍​ക്ക​​​​​​​​​​​​ല ഏ​​​​​​​​​​​​രി​​​​​​​​​​​​യാ ക​​​​​​​​​​​​മ്മി​​​​​​​​​​​​റ്റി അം​​​​​​​​​​​​ഗ​​​​​​​​​​​​മാ​​​​​​​​​​​​ണ്.

കൊ​​​ല്ലം

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ച​​​​ട​​​​യ​​​​മം​​​​ഗ​​​​ലം ഡി​​​​വി​​​​ഷ​​​​നി​​​​ല്‍നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഡോ. ​​​​ആ​​​​ര്‍. ല​​​​താ​​​​ദേ​​​​വി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. സി​​​പി​​​ഐ​​​യി​​​ലെ മു​​​​ൻ​​​​എം​​​​എ​​​​ൽ​​​​എ​​​​യും മ​​​​ന്ത്രി ജി.​​​​ആ​​​​ർ. അ​​​​നി​​​​ലി​​​​ന്‍റെ ഭാ​​​​ര്യ​​​​യു​​​​മാ​​​​ണ് ല​​​താ​​​ദേ​​​വി. 17 വോ​​​​ട്ടാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു ല​​​​ഭി​​​​ച്ച​​​​ത്.

പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട​​​​​​

ജി​​​​​​ല്ലാ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത്​ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി കോ​​​​​​ൺ​​​​​​​ഗ്ര​​​​​​സി​​​​​​ലെ ദീ​​​​​​നാ​​​​​​മ്മ റോ​​​​​​യി​​​​​​ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. അ​​​​​​ഞ്ചു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​യ്ക്കു​​​​​​ശേ​​​​​​ഷം യു​​​​​​ഡി​​​​​​എ​​​​​​ഫ് പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട ജി​​​​​​ല്ലാ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് ഭ​​​​​​ര​​​​​​ണം തി​​​​​​രി​​​​​​കെ പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. പ്ര​​​​​​മാ​​​​​​ടം ജി​​​​​​ല്ലാ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ലെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​യാ​​​​​​ണ് ദീ​​​​​​നാ​​​​​​മ്മ.

ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ​​​​​​​

ജി​​​​​​​ല്ലാ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​​​മ്പ​​​​​​​താ​​​​​​​മ​​​​​​​ത് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​​​യി നൂ​​​​​​​റ​​​​​​​നാ​​​​​​​ട് ഡി​​​​​​​വി​​​​​​​ഷ​​​​​​​ന്‍ അം​​​​​​​ഗം എ. ​​​​​​​മ​​​​​​​ഹേ​​​​​​​ന്ദ്ര​​​​​​​ന്‍ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. 16 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളാ​​​​​​​ണ് എ​​​​​​​ല്‍ഡി​​​​​​​എ​​​​​​​ഫി​​​​​​​ലെ എ. ​​​​​​​മ​​​​​​​ഹേ​​​​​​​ന്ദ്ര​​​​​​​ന്‍ നേ​​​​​​​ടി​​​​​​​യ​​​​​​​ത്. എ​​​​​​​തി​​​​​​​ര്‍സ്ഥാ​​​​​​​നാ​​​​​​​ര്‍ഥി പ​​​​​​​ള്ളി​​​​​​​പ്പാ​​​​​​​ട് ഡി​​​​​​​വി​​​​​​​ഷ​​​​​​​നി​​​​​​​ല്‍നി​​​​​​​ന്നു​​​​​​​ള്ള യു​​​​​​​ഡി​​​​​​​എ​​​​​​​ഫി​​​​​​​ന്‍റെ ജോ​​​​​​​ണ്‍ തോ​​​​​​​മ​​​​​​​സ് എ​​​​​​​ട്ടു വോ​​​​​​​ട്ടു​​​​​​​ക​​​​​​​ള്‍ നേ​​​​​​​ടി. ‌

കോ​ട്ട​യം

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫി​ലെ കോ​ണ്‍ഗ്ര​സ് അം​ഗം ജോ​ഷി ഫി​ലി​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജോ​ഷി ഫി​ലി​പ്പി​ന് 16 വോ​ട്ടും എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി എ​ല്‍ഡി​എ​ഫി​ലെ പെ​ണ്ണ​മ്മ ജോ​സ​ഫി​നു ഏ​ഴ് വോ​ട്ടും ല​ഭി​ച്ചു. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം അ​വ​സാ​ന ഒ​രു വ​ര്‍ഷം കേ​ര​ള കോ​ണ്‍ഗ്ര​സി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കും

ഇ​ടു​ക്കി

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം ത​വ​ണ​യാ​ണ് ഷീ​ലാ സ്റ്റീ​ഫ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. പ്ര​ഥ​മ ജി​ല്ലാ കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. കോ​ട്ട​യം ബി​സി​എം കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു.

എ​​​​​​​​​റ​​​​​​​​​ണാ​​​​​​​​​കു​​​​​​​​​ളം

ജി​​​​​​​​​​ല്ലാ പ​​​​​​​​​​ഞ്ചാ​​​​​​​​​​യ​​​​​​​​​​ത്ത് പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തേ​​​​​​​​​​ക്ക് കോ​​​​​​​​​​ണ്‍​ഗ്ര​​​​​​​​​​സി​​​​​​​​​​ന്‍റെ കെ.​​​​​​​​​​ജി. രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന്‍ എ​​​​​​​​​​തി​​​​​​​​​​രി​​​​​​​​​​ല്ലാ​​​​​​​​​​തെ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ട്ടു. പാ​​​​​​​​​​മ്പാ​​​​​​​​​​ക്കു​​​​​​​​​​ട ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു​​​​​​​​​​ള്ള അം​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​ണ് രാ​​​​​​​​​​ധാ​​​​​​​​​​കൃ​​​​​​​​​​ഷ്ണ​​​​​​​​​​ന്‍. പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് സ്ഥാ​​​​​​​​​​നം പ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ജാ​​​​​​​​​​തി സം​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു.

തൃ​​​​​ശൂ​​​​​ർ

ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ന്‍റെ പ​​​​​ന്ത്ര​​​​​ണ്ടാ​​​​​മ​​​​​ത്തെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി സി​​​​​പി​​​​​എ​​​​​മ്മി​​​​​ലെ മേ​​​​​രി തോ​​​​​മ​​​​​സ് സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്തു. ആ​​​​​കെ പോ​​​​​ൾ ചെ​​​​​യ്ത 30 വോ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ 21 വോ​​​​​ട്ടു​​​​​ക​​​​​ളും നേ​​​​​ടി​​​​​യാ​​​​​ണ് മേ​​​​​രി തോ​​​​​മ​​​​​സ് വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. വാ​​​​​ഴാ​​​​​നി ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു​​​​​മാ​​​​​ണ് മേ​​​​​രി തോ​​​​​മ​​​​​സ് ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

പാ​​​ല​​​ക്കാ​​​ട്

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സി​​​പി​​​എ​​​മ്മി​​​ലെ ടി.​​​എം. ശ​​​ശി​​​യെ തെ​​​ര​​​ഞ്ഞ​​​ടു​​​ത്തു. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി കെ.​​​ജി. എ​​​ല്‍​ദോ​​​യെ തോ​​​ല്പി​​​ച്ചാ​​​ണ് ടി.​​​എം. ശ​​​ശി വി​​​ജ​​​യി​​​യാ​​​യ​​​ത്. ആ​​​ദ്യ​​​മാ​​​യി ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞ​​​ടു​​​ക്ക​​​പ്പെ​​​ട്ട ടി.​​​എം. ശ​​​ശി മു​​​ട​​​പ്പ​​​ല്ലൂ​​​ര്‍ തെ​​​ക്കും​​​ചേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ്. സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​വു​​​മാ​​​ണ്.

മ​​​ല​​​പ്പു​​​റം

പ്ര​​​തി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ പി.​​​എ. ജ​​​ബ്ബാ​​​ർ ഹാ​​​ജി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. അ​​​രീ​​​ക്കോ​​​ട് ഡി​​​വി​​​ഷ​​​നി​​​ൽനി​​​ന്ന് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അം​​​ഗ​​​മാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പി.​​​എ. ജ​​​ബ്ബാ​​​ർ ഹാ​​​ജി.

കോ​​​ഴി​​​ക്കോ​​​ട്

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി യു​​​ഡി​​​എ​​​ഫി​​​ന്‍റെ മി​​​ല്ലി​​​മോ​​​ഹ​​​ന്‍ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. എ​​​ല്‍​ഡി​​​എ​​​ഫി​​​ല്‍നി​​​ന്നും പി. ​​​ശാ​​​രു​​​തി​​​യാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്ക് മ​​​ത്സ​​​രി​​​ച്ച​​​ത്. മി​​​ല്ലി മോ​​​ഹ​​​ന് 15വോ​​​ട്ടും ശാ​​​രു​​​തി​​​ക്ക് 13 വോ​​​ട്ടും ല​​​ഭി​​​ച്ചു. കോ​​ഴി​​ക്കോ​​ട്ട് ആ​​​ദ്യ​​​മാ​​​യാ​​​ണ് ജി​​​ല്ലാ​​​ പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണം യു​​​ഡി​​​എ​​​ഫി​​​ന്‍റെ കൈ​​​ക​​​ളി​​​ല്‍ എ​​​ത്തു​​​ന്ന​​​ത്.

വ​​​യ​​​നാ​​​ട്

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കോ​​​ണ്‍​ഗ്ര​​​സി​​​ലെ ച​​​ന്ദ്രി​​​ക കൃ​​​ഷ്ണ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വൈ​​​ത്തി​​​രി ഡി​​​വി​​​ഷ​​​ൻ അം​​​ഗ​​​മാ​​​ണ്. കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ ക​​​ൽ​​​പ്പ​​​റ്റ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​യാ​​​ണ്.

ക​​​​​​​​​​​ണ്ണൂ​​​​​​​​​​​ർ

ജി​​​​​​​​​​​ല്ലാ പ​​​​​​​​​​​ഞ്ചാ​​​​​​​​​​​യ​​​​​​​​​​​ത്ത് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റാ​​​​​​​​​​​യി സി​​​​​​​​​​​പി​​​​​​​​​​​എ​​​​​​​​​​​മ്മി​​​​​​​​​​​ലെ അ​​​​​​​​​​​ഡ്വ. ബി​​​​​​​​​​​നോ​​​​​​​​​​​യ് കു​​​​​​​​​​​ര്യ​​​​​​​​​​​ന്‍ ചു​​​​​​​​​​​മ​​​​​​​​​​​ത​​​​​​​​​​​ല​​​​​​​​​​​യേ​​​​​​​​​​​റ്റു. ബി​​​​​​​​​​​നോ​​​​​​​​​​​യ് കു​​​​​​​​​​​ര്യ​​​​​​​​​​​ന് പ​​​​​​​​​​​തി​​​​​​​​​​​നെ​​​​​​​​​​​ട്ടും യു​​​​​​​​​​​ഡി​​​​​​​​​​​എ​​​​​​​​​​​ഫ് സ്ഥാ​​​​​​​​​​​നാ​​​​​​​​​​​ർ​​​​​​​​​​​ഥി ജോ​​​​​​​​​​​ർ​​​​​​​​​​​ജ് ജോ​​​​​​​​​​​സ​​​​​​​​​​​ഫി​​​​​​​​​​​ന് ഏ​​​​​​​​​​​ഴും വോ​​​​​​​​​​​ട്ടു​​​​​​​​​​​ക​​​​​​​​​​​ൾ ല​​​​​​​​​​​ഭി​​​​​​​​​​​ച്ചു.

കാ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ഗോ​​​​​​​​​ഡ്

ജി​​​​​​​​​ല്ലാ പ​​​​​​​​​ഞ്ചാ​​​​​​​​​യ​​​​​​​​​ത്ത് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റാ​​​​​​​​​യി സി​​​​​​​​​പി​​​​​​​​​എ​​​​​​​​​മ്മി​​​​​​​​​ലെ സാ​​​​​​​​​ബു ഏ​​​​​​​​​ബ്ര​​​​​​​​​ഹാം ചു​​​​​​​​​മ​​​​​​​​​ത​​​​​​​​​ല​​​​​​​​​യേ​​​​​​​​​റ്റു. സാ​​​​​​​​​ബു ഏ​​​​​​​​​ബ്ര​​​​​​​​​ഹാ​​​​​​​​​മി​​​​​​​​​ന് ഒ​​​​​​​​​മ്പ​​​​​​​​​തും യു​​​​​​​​​ഡി​​​​​​​​​എ​​​​​​​​​ഫി​​​​​​​​​നു വേ​​​​​​​​​ണ്ടി മ​​​​​​​​​ത്സ​​​​​​​​​രി​​​​​​​​​ച്ച കോ​​​​​​​​​ൺ​​​​​​​​​ഗ്ര​​​​​​​​​സി​​​​​​​​​ലെ ജെ.​​​​​​​​​എ​​​​​​​​​സ്. സോ​​​​​​​​​മ​​​​​​​​​ശേ​​​​​​​​​ഖ​​​​​​​​​ര​​​​​​​​​യ്ക്ക് ഏ​​​​​​​​​ഴും വോ​​​​​​​​​ട്ടു​​​​​​​​​ക​​​​​​​​​ൾ ല​​​​​​​​​ഭി​​​​​​​​​ച്ചു.

Kerala

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ; സി​പി​എം-​സി​പി​ഐ നേ​തൃ​യോ​ഗ​ങ്ങ​ൾ നാ​ളെ മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​യി സി​​​പി​​​എം-​​​സി​​​പി​​​ഐ നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ൾ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി ചേ​​​രും. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും 29നു ​​​ചേ​​​രും.

30നാണ് സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ തി​​​രി​​​ച്ച​​​ടി​​​യും കാ​​​ര​​​ണ​​​ങ്ങ​​​ളും ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും.

ഇ​​​തി​​​നു​​​ശേ​​​ഷം സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ത​​​യാ​​​റാ​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റി​​​പ്പോ​​​ർ​​​ട്ട് കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​കും സം​​​ഘ​​​ട​​​നാ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ക. സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടും ഇ​​​തേ രീ​​​തി​​​യി​​​ൽ പാ​​​ർ​​​ട്ടി ഘ​​​ട​​​ക​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി​​​ക്കും ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​വി​​​കാ​​​രം കാ​​​ര​​​ണ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​വി​​​കാ​​​ര​​​വും സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേ​​​സും തി​​​രി​​​ച്ച​​​ടി​​​യാ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു സി​​​പി​​​ഐ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ ന്യൂന​​​പ​​​ക്ഷ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും അ​​​യ്യ​​​പ്പ സം​​​ഗ​​​മ​​​ത്തി​​​നി​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​റി​​​ൽ ക​​​യ​​​റ്റി​​​യ​​​തു​​​മൊ​​​ക്കെ തി​​​രി​​​ച്ച​​​ടി​​​യു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി സി​​​പി​​​ഐ നേ​​​തൃ​​​ത്വം വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്.

സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ലും സി​​​പി​​​ഐ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലി​​​ലും സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യും പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഭ​​​ര​​​ണം ബി​​​ജെ​​​പി​​​ക്കു ല​​​ഭി​​​ച്ച​​​തു യോ​​​ഗ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ ച​​​ർ​​​ച്ച​​​യാ​​​കും.

നേ​​​ര​​​ത്തേ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചേ​​​ർ​​​ന്നെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തി​​​ല്ല. മു​​​ന്ന​​​ണി​​​യി​​​ലെ ഓ​​​രോ പാ​​​ർ​​​ട്ടി​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​നു ശേ​​​ഷം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചേ​​​രാ​​​നാ​​​ണു ധാ​​​ര​​​ണ.

Kerala

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു പ്രശ്നവുമില്ല: ചെന്നിത്തല

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ഒ​രു പ്ര​ശ്ന​വും ഇ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ​രി​പൂ​ർ​ണ​മാ​യും ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

പാ​ർ​ട്ടി ഓ​ഫീ​സി​ൽനി​ന്നു ചി​ല​ർ കൊ​ടു​ക്കു​ന്ന ലി​സ്റ്റ് വ​ച്ച് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല കോ​ൺ​ഗ്ര​സ്.

എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യമ​റി​ഞ്ഞ് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ണു തീ​രു​മാ​ന​മെ​ടു​ക്കു​ക. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

കോട്ടയം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ജോ​ഷി ഫി​ലി​പ്പ്, ന​ഗ​ര​സ​ഭയിൽ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി ജോ​ഷി ഫി​ലി​പ്പി​നെ തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് നേതാ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റാ​യി ജോ​ഷി ഫി​ലി​പ്പി​നെ തീ​രു​മാ​ന​മാ​യ​ത്. അ​തേ​സ​മ​യം, പ്ര​സി​ഡന്‍റ് സ്ഥാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി വീ​തം വ​യ്ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മി​ല്ല.

ഡി​സി​സി മു​ന്‍​പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റുമാ​യ ജോ​ഷി ഫി​ലി​പ്പ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന തോ​മ​സ് കു​ന്ന​പ്പ​ള്ളി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു സ​ജി​വ​മാ​യി പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​നു പ്ര​സി​ഡന്‍റ് സ്ഥാ​നം വീ​തം വ​ച്ചി​ല്ലെ​ങ്കി​ല്‍ ജോ​ഷി ഫി​ലി​പ്പ് അ​ഞ്ച് വ​ര്‍​ഷം പ്ര​സി​ഡ​ന്‍റാ​കും.
കോ​ട്ട​യം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ആ​ര്‍​ക്കാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്നു അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍ ചെ​യ​ര്‍​മാ​നാ​കാ​നാ​ണ് സാ​ധ്യ​ത. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം വീ​തം വ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യി​ല്ല.

ഭ​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണു ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം വീ​തം വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്ന ഭൂ​രി​പ​ക്ഷം കൗ​ണ്‍​സി​ല​ര്‍​മാ​രും വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, നി​ര​വ​ധിത്ത​വ​ണ കൗ​ണ്‍​സി​ല​റാ​യ ടി.​സി. റോ​യി​യെ ഒ​രു ടേം ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഒ​രു വി​ഭാ​ഗം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; ക​ണ്ണൂ​രി​ല്‍ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കാ​പ്പാ​ട​ന്‍ ശ​ശി, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍ ക​ടാ​ങ്കോ​ട്, ര​ഘു​നാ​ഥ് ത​ളി​യി​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ജി​ല്ലാ കോ​ൺ​ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ആ​ന്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നി​ര്‍​ദേ​ശ​ക​നാ​യി​രു​ന്നു ര​ഘു​നാ​ഥ് ത​ളി​യി​ല്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ താ​ന്‍ ഒ​പ്പി​ട്ടി​ല്ലെ​ന്ന് വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്‍​പി​ല്‍ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യ​തോ​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ര​ഘു​നാ​ഥി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. പാ​ര്‍​ട്ടി​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി. പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

 

National

അരുണാചലിൽ ബിജെപിക്ക് ഉജ്വല വിജയം

ഇ​​റ്റാ​​ന​​ഗ​​ർ: അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി ഉ​​ജ്വ​​ല വി​​ജ​​യം നേ​​ടി. 245 ജി​​ല്ലാ പ​​രി​​ഷ​​ത്ത് സീ​​റ്റു​​ക​​ളി​​ൽ ബി​​ജെ​​പി 170ൽ ​​വി​​ജ​​യി​​ച്ചു. ഇ​​തി​​ൽ 59 സീ​​റ്റു​​ക​​ളി​​ൽ എ​​തി​​രി​​ല്ലാ​​തെ​​യാ​​ണു വി​​ജ​​യം.

പീ​​പ്പി​​ൾ​​സ് പാ​​ർ​​ട്ടി ഓ​​ഫ് അ​​രു​​ണാ​​ച​​ൽ (പി​​പി​​എ) 28 സീ​​റ്റു​​കളു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. കോ​​ൺ​​ഗ്ര​​സി​​ന് ഏ​​ഴും എ​​ൻ​​പി​​പി​​ക്ക് നാ​​ലും സീ​​റ്റ് ല​​ഭി​​ച്ചു. 23 സീ​​റ്റു​​ക​​ളി​​ൽ സ്വ​​ത​​ന്ത്ര​​ർ​​ക്കാ​​ണു വി​​ജ​​യം.

ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ 8208 സീ​​റ്റു​​ക​​ളി​​ൽ 6085 എണ്ണം ബി​​ജെ​​പി നേ​​ടി. ഇ​​തി​​ൽ 5211 സീ​​റ്റു​​ക​​ളി​​ലെ വി​​ജ​​യം എ​​തി​​രി​​ല്ലാ​​തെ​​യാ​​യി​​രു​​ന്നു. പി​​പി​​എ 648ഉം ​​കോ​​ൺ​​ഗ്ര​​സ് 216ഉം ​​സീ​​റ്റ് നേ​​ടി.

Editorial

ന​വ സാ​ര​ഥി​ക​ളേ, ‘നി​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്’

“നി​യ​മാ​നു​സൃ​തം ന​ട​പ്പാ​ക്കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യോ​ട് യ​ഥാ​ർ​ഥ​മാ​യ വി​ശ്വാ​സ​വും കൂ​റും പു​ല​ർ​ത്തു​മെ​ന്നും ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​വും അ​ഖ​ണ്ഡ​ത​യും നി​ല​നി​ർ​ത്തു​മെ​ന്നും ഭ​യാ​ശ​ങ്ക കൂ​ടാ​തെ​യും മ​മ​ത​യോ വി​ദ്വേ​ഷ​മോ കൂ​ടാ​തെ​യും ഞാ​നെ​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ൾ യ​ഥാ​വി​ധി​യാ​യും വി​ശ്വ​സ്ത​ത​യോ​ടും എ​ന്‍റെ പ​ര​മാ​വ​ധി ക​ഴി​വ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​വ​ഹി​ക്കു​മെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു.” ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ഇ​ന്ന​ലെ​യെ​ടു​ത്ത പ്ര​തി​ജ്ഞ​യാ​ണി​ത്. മ​തി, ഇ​ത്ര​യും മ​തി. രാ​ഷ്‌​ട്രീ​യ​ത്തെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ടെ മു​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്കാ​തെ, ല​ഭി​ച്ച വോ​ട്ടു​ക​ൾ സേ​വ​ന​ത്തി​നു​ള്ള സ​മ്മ​ത​പ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നെ​ന്നും അ​തു നി​രു​പാ​ധി​ക​മ​ല്ലെ​ന്നും തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ക. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ!

അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ ആ​ധു​നി​ക​സ​ങ്ക​ൽ​പം ഗാ​ന്ധി​ജി​യി​ലാ​ണ്. ഗ്രാ​മ​സ്വ​രാ​ജി​ലൂ​ടെ പൂ​ർ​ണ​സ്വ​രാ​ജ് എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​ന​മാ​ണ് പ​ഞ്ചാ​യ​ത്ത് രാ​ജി​ലെ​ത്തി​യ​ത്. സ്വ​രാ​ജ് എ​ന്നാ​ൽ, ബ്രി​ട്ടീ​ഷു​കാ​രി​ല്ലാ​ത്ത ഇ​ന്ത്യ​യെ​ന്ന​ല്ല എ​ല്ലാ ഗ്രാ​മ​ങ്ങ​ളും സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന ഗാ​ന്ധി​യ​ൻ സ്വ​പ്ന​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത​യെ സാ​ക്ഷി​യാ​ക്കി​യാ​ണ് കാ​ൽ ല​ക്ഷ​ത്തോ​ളം ത​ദ്ദേ​ശ​ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റ​ത്. അ​വ​ര​റി​യ​ണം, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ളി​ലാ​ണ് ത​ങ്ങ​ൾ പ​ദ​മൂ​ന്നി​യി​രി​ക്കു​ന്ന​തെ​ന്ന്. 70 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ന​വാ​ഗ​ത​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഇ​തി​ന്‍റെ ച​രി​ത്ര​വും ത​ങ്ങ​ളി​ൽ നി​ഷ്പ്ത​മാ​യി​രി​ക്കു​ന്ന അ​ധി​കാ​ര​ങ്ങ​ളും ചു​മ​ത​ല​ക​ളും തി​രി​ച്ച​റി​യ​ണം.

എ​ല്ലാ​വ​ർ​ക്കും വോ​ട്ട​വ​കാ​ശം​പോ​ലും ഇ​ല്ലാ​തി​രു​ന്ന വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്തു​ക​ളും മ​റ്റും പേ​രി​ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 1959ലെ ​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​രി​ലാ​ണ് സ്വ​ത​ന്ത്ര ഇ​ന്ത്യ പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​നം തു​ട​ങ്ങി​യ​ത്. 1960 ജ​നു​വ​രി 18ന് ​ഏ​റ‍​ണാ​കു​ള​ത്ത് കേ​ര​ള​ത്തി​ലെ പ​ഞ്ചാ​യ​ത്ത് രാ​ജ് ഭ​ര​ണ​സം​വി​ധാ​നം നെ​ഹ്‌​റു ഉ​ദ്ഘാ​ട​നം ചെ​യ്തു. 73-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ൽ 1993 ഏ​പ്രി​ലി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പു​വ​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത കൈ​വ​ന്നു.

ഇ​തോ​ടൊ​പ്പം തി​രി​ച്ച​റി​യേ​ണ്ട​താ​ണ് 1996ൽ ​ന​ട​പ്പി​ലാ​ക്കി​യ വി​കേ​ന്ദ്രീ​കൃ​ത ആ​സൂ​ത്ര​ണ​പ​ദ്ധ​തി​യാ​യ ജ​ന​കീ​യാ​സൂ​ത്ര​ണം. പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ മു​ൻ​കൈ​യി​ൽ ന​ട​പ്പാ​ക്കി​യ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. ഇ​തു കൂ​ടു​ത​ൽ വി​കേ​ന്ദ്രീ​കൃ​ത​വും ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​വേ​ദ്യ​വു​മാ​ക്കാ​നാ​ണ് കേ​ര​ള​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണം ന​ട​പ്പാ​ക്കി​യ​ത്. പ​ക്ഷേ, ആ ​ല​ക്ഷ്യം ഇ​നി​യും സാ​ധ്യ​മാ​യി​ട്ടി​ല്ല. വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലും ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

മ​റു​വ​ശ​ത്ത്, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന ഏ​ജ​ൻ​സി​യാ​യി പ​ഞ്ചാ​യ​ത്തു​ക​ളെ ത​രം​താ​ഴ്ത്തു​ന്ന​തി​ലൂ​ടെ വി​കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ട അ​ധി​കാ​ര​ത്തെ പ​രോ​ക്ഷ​മാ​യി തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ ത​ങ്ങ​ളു​ടേ​താ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടും ഇ​തി​ലു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധി​കാ​രം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലേ​ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ അ​തി​ന്‍റെ ത​ല​പ്പ​ത്തു​ള്ള വ്യ​ക്തി​യി​ലേ​ക്കും കേ​ന്ദ്രീ​ക​രി​ക്കു​ന്ന അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​മെ​ന്ന ജ​നാ​ധി​പ​ത്യ അ​പ​ച​യം ഭീ​ഷ​ണി​യാ​യി മാ​റു​ന്നു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​പോ​ലും മാ​തൃ​ക​യാ​ക്കി​യ ജ​ന​കീ​യാ​സൂ​ത്ര​ണം അ​തി​ന്‍റെ ത​റ​വാ​ടാ​യ കേ​ര​ള​ത്തി​ൽ കെ​ട്ടു​കാ​ഴ്ച​യാ​യി. ഗ്രാ​മ​സ​ഭ​ക​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളെ പ​ദ്ധ​തി​യാ​ക്കി ന​ട​പ്പാ​ക്കേ​ണ്ട ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ഇ​തി​നെ ചെ​റു​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​വ​രു​ടെ രാ​ഷ്‌​ട്രീ​യാ​ടി​മ​ത്തം ത​ങ്ങ​ൾ അം​ഗ​മാ​യി​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ മാ​ന്തു​ക​യാ​ണ്. പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ മാ​റ്റം ഉ​ണ്ടാ​ക്കു​മോ​യെ​ന്നു പ​റ​യാ​നാ​കി​ല്ല. പ​ക്ഷേ, പ്ര​തി​ബ​ദ്ധ​രാ​ഷ്‌​ട്രീ​യ​ത്തെ ക​ക്ഷി​രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​ടി​യ​റ വ​യ്ക്കി​ല്ലെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള​വ​ർ​ക്കു തി​രു​ത്ത​ൽ​ശ​ക്തി​യാ​കാ​നാ​കും.

ജ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ ഉ​ദാ​സീ​ന​ത കൈ​വെ​ടി​യു​ക​യും വോ​ട്ടി​ന​പ്പു​റം ത​ങ്ങ​ൾ​ക്കു​ള്ള ജ​നാ​ധി​പ​ത്യാ​ധി​കാ​ര​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം. ഗ്രാ​മ​സ​ഭ​ക​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക​ണം. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും എം​പി​മാ​രും നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കു​ന്ന​തി​നോ​ട് ഏ​താ​ണ്ട് സാ​മ്യ​പ്പെ​ടു​ത്താ​വു​ന്ന ജ​ന​സ​മ്മേ​ള​ന​മാ​ണ് ഗ്രാ​മ​സ​ഭ​ക​ളെ​ന്നു പ​ല​ർ​ക്കും അ​റി​യി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​രി​ഷ്ക​ര​ണ​മാ​ണി​ത്. പു​റ​ത്തു​നി​ന്നു​ള്ള പ​രി​ഭ​വ​ങ്ങ​ള​ല്ല, പ​ങ്കാ​ളി​ത്ത​മാ​ണ് പ​രി​ഹാ​രം!

രാ​ജ്യ​മൊ​ട്ടാ​കെ ആ​വ​ശ്യ​പ്പെ​ടു​ന്ന മാ​റ്റ​ങ്ങ​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് തു​ട​ക്ക​മി​ടേ​ണ്ട​ത്. അ​തി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഒ​രു സ്വ​ച്ഛ​ഭാ​ര​ത മി​ഷ​നും ഫ​ല​പ്ര​ദ​മാ​യി ച​ലി​ക്കാ​ത്ത​ത്. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ദ്യ​മ​റി​യു​ന്ന​ത് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. അ​തി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി അ​തി​ന്മേ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ട​യി​രി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ് രാ​ജ്യം നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളാ​യ അ​ഴി​മ​തി, കെ​ടു​കാ​ര്യ​സ്ഥ​ത, അ​ക്ര​മം, വ​ന്യ​ജീ​വി, തെ​രു​വു​നാ​യ, മാ​ലി​ന്യ, ദാ​രി​ദ്ര്യ പ്ര​ശ്ന​ങ്ങ​ളെ പ​രി​ഹാ​ര​മി​ല്ലാ​തെ നി​ല​നി​ർ​ത്തു​ന്ന​ത്.

അ​തി​നാ​ൽ ഇ​ന്ന​ലെ അ​ധി​കാ​ര​മേ​റ്റ​വ​രേ, പ​ദ്ധ​തി​വി​ഹി​ത​ങ്ങ​ളും ഗ്രാ​ൻ​ഡു​ക​ളും ത​ന​തു​ഫ​ണ്ടു​മാ​യി ഒ​രു ല​ക്ഷം കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​തി​യ സേ​വ​ക​രാ​ണ് നി​ങ്ങ​ൾ. പ​ഴ​യ ഭ​ര​ണ​സ​മി​തി ആ ​പ​ണം എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു എ​ന്ന് ആ​ദ്യം അ​റി​യു​ക. അ​ഴി​മ​തി​യോ കെ​ടു​കാ​ര്യ​സ്ഥ​ത​യോ ഉ​ണ്ടെ​ങ്കി​ൽ ആ​വ​ർ​ത്തി​ക്ക​രു​ത്. തി​രു​ത്താ​ൻ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​മോ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ സം​സ്ഥാ​ന-​കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ളോ ത​ട​സ​മാ​ണെ​ങ്കി​ൽ ജ​ന​കീ​യ​സ​ഭ​ക​ളി​ൽ ച​ർ​ച്ച​യ്ക്കു വ​യ്ക്കു​ക. പ​ഴ​യ ഭ​ര​ണ​സ​മി​തി​ക​ളു​ടെ അ​ല​സ​രാ​യ പി​ന്തു​ട​ർ​ച്ച​ക്കാ​ര​ല്ല നി​ങ്ങ​ൾ. മാ​റ്റം കൊ​തി​ക്കു​ന്ന​വ​ർ ഒ​ര​വ​സ​രം, ഒ​രു​പ​ക്ഷേ അ​വ​സാ​ന​ത്തേ​ത് നി​ങ്ങ​ൾ​ക്കും ത​ന്നി​രി​ക്കു​ന്നു. മ​റ​ക്ക​രു​ത്, “നി​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്!”

Kerala

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരുവിൽ അറസ്റ്റിൽ

ത​ല​ശേ​രി: പാ​നൂ​ർ പാ​റാ​ട്ട് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കു​ക​യും മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും വ​ടി​വാ​ൾ ഉ​യ​ർ​ത്തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്ത സം​ഘ​ത്തി​ലെ പ്ര​തി​ക​ളാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ക​ർ​ണാ​ട​ക​യി​ലെ ഒ​ളി​യി​ട​ത്തി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി മാ​റി​യ പാ​റാ​ട്ടെ വ​ടി​വാ​ൾ പ്ര​യോ​ഗം ന​ട​ത്തി​യ പാ​റാ​ട്ട് മൊ​ട്ടേ​മ്മ​ൽ ശ​ര​ത്ത് (29), കു​ങ്കി​ച്ചീ​ന്‍റ​വി​ട അ​തു​ൽ (32), പു​ത്തൂ​ർ ക​ല്ലാ​യി​ന്‍റ​വി​ട അ​ശ്വ​ന്ത് (25), പ​ട്ട​ർ വ​ലി​യ​ത്ത് ശ്രീ​ജി​ൻ (24), ശ്രു​തി​ല​യ​ത്തി​ൽ ശ്രേ​യ​സ് (26) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സി​പി എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മൈ​സൂ​ർ ബോ​ഘാ​ടി​യ​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ർ​ണാ​ട​ക​യി​ലേ​ക്കു ക​ട​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം വ​ന്ന ദി​വ​സം ആ​ഹ്ലാ​ദപ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണു പാ​റാ​ട്ട് അ​ക്ര​മസം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മു​ഖ്യ​പ്ര​തി ശ​ര​ത്ത് വാ​ളു​മാ​യി ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ഗൃ​ഹ​നാ​ഥ​നു നേ​രെ വാ​ളു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന ചി​ത്രം പു​റ​ത്തു വ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. ജീ​വ​ൻ (30), റ​നീ​ഷ് (31), ശ്രീ​ജു (30), സ​ച്ചി​ൻ (32) എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പ​തോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേയാ​ണു സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പാ​റാ​ട്ടെ അ​ക്ര​മ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ൾ​ക്കാ​യി റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്തു.

Kerala

ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ വോ​ട്ട് ചെ​യ്ത​ത് യു‍​ഡി​എ​ഫി​ന്: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ വോ​ട്ട് ചെ​യ്ത​ത് യു‍​ഡി​എ​ഫി​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി‍​ഡി സ​തീ​ശ​ൻ. ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ എ​വി​ടെ ക​ണ്ടാ​ലും ചി​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​ണി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ള​ത്ത് പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ല ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ ഇ​നി​യു​ള്ള പ്ര​തീ​ക്ഷ യു​ഡി​എ​ഫ് ആ​ണെ​ന്നും അ​വ​രെ കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന പൊ​ളി​റ്റി​ക്ക​ൽ പ്ലാ​റ്റ്ഫോ​മാ​യി യു​ഡി​എ​ഫ് മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ഷ​ൻ 25ന്‍റെ എ​ഴു​പ​ത് ശ​ത​മാ​നം ല​ക്ഷ്യം മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത്. 100 ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​താ​കു​മാ​യി​രു​ന്നി​ല്ല ഫ​ല​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

ജോ​സ് കെ. ​മാ​ണി തോ​റ്റ് തു​ന്നം​പാ​ടിയെന്ന്; യു​ഡി​എ​ഫി​ലേ​ക്കു ക്ഷ​ണി​ച്ച​തി​ല്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​തി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി. ജോ​സ് കെ. ​മാ​ണി​യു​ടെ പാ​ര്‍​ട്ടി തോ​റ്റു തു​ന്നം പാ​ടി നി​ല്‍​ക്കു​ക​യാ​ണ്.

അ​വ​രു​ടെ പി​ന്നാ​ലെ ന​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. യു​ഡി​എ​ഫി​ലെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ളു​മാ​യി നേ​താ​ക്ക​ള്‍ ഇ​റ​ങ്ങ​രു​തെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ഉ​ള്‍​പ്പ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ട​ക്ക​ക​ങ്ങ​ളി​ല​ട​ക്കം യു​ഡി​എ​ഫി​ന് ഉ​ജ്വ​ല വി​ജ​യം നേ​ടി. ഇ​തോ‌​ടെ ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​സ​ക്തി ന​ഷ്ട​മാ​യെ​ന്നും മോ​ന്‍​സ് പ​റ​ഞ്ഞു.

 

 

Kerala

ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ല; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു​വ​രു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്ത​ൽ. രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ചു.

സ​ർ​ക്കാ​രി​നോ​ടു​ള്ള എ​തി​ർ​പ്പ​ല്ല. മ​റ്റു ഘ​ട​ക​ങ്ങ​ളാ​ണ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ച​ത്. എ​തി​ർ​പ്പു​ക​ളെ മ​റി​ക​ട​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​രാ​നാ​കു​മെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തി​രി​ച്ച​ടി ആ​യി​ട്ടു​ണ്ട്. അ​തി​നെ മ​റി​ക​ട​ക്ക​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ചി​ല ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​ല​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

 

 

Kerala

പാ​നൂ​രി​ലെ വ​ടി​വാ​ള്‍ ആ​ക്ര​മ​ണം; അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ പാ​നൂ​രി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ. പാ​റാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ, ശ്രീ​ജു, ജീ​വ​ൻ, റെ​നീ​ഷ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം പാ​നൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​ന് നേ​രെ വ​ടി​വാ​ളു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യ ഇ​വ​ർ വ​ടി​വാ​ളു വീ​ശു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​മ​യം രാ​മ​ന്ത​ളി​യി​ൽ ഗാ​ന്ധി പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് ഓ​ഫീ​സി​നു​നേ​രെ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പ​യ്യ​ന്നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും. തെ​ര​ഞ്ഞെ​ടു​പ്പു വി​ധി അ​വ​ലോ​ക​നം ചെ​യ്യാ​ൻ തി​ങ്ക​ളാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രും.

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു വി​ധി​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം നേ​താ​ക്ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും ക​ഴി​യാ​തി​രു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചെ​ന്ന പ​രാ​തി​യും സി​പി​എ​മ്മി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് നേ​തൃ​യോ​ഗ​വും തി​ങ്ക​ളാ​ഴ്ച ചേ​രും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി ത​ന്നെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ലേ​യും പ്ര​ധാ​ന വി​ല​യി​രു​ത്ത​ൽ.

 

Kerala

സി​പി​എം നി​ല​പാ​ടി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചു; പി​ണ​റാ​യി​സ​ത്തി​ന് തി​രി​ച്ച​ടി​കി​ട്ടി: പി.​വി.​അ​ൻ​വ​ർ

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി​സ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ല​ഭി​ച്ചെ​ന്ന് മു​ൻ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ. ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥ‌​ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും വാ ​തു​റ​ന്നാ​ൽ പ​റ​യു​ന്ന​ത് വ​ർ​ഗീ​യ​ത​യാ​ണ്. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രെ നി​ല​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ണ്ട പ്ര​സ്ഥാ​ന​മാ​യി​രു​ന്നു.

ഈ ​ര​ണ്ട് നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് കേ​ര​ള​ത്തെ പ​രി​പൂ​ർ​ണ​മാ​യി വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​ൻ പി​ണ​റാ​യി ശ്ര​മി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ണ്ടി​രു​ന്ന പാ​ർ​ട്ടി പ​രി​പൂ​ർ​ണ​മാ​യും തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യി​മാ​റി​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

 

 

 

 

Kerala

2026 ലെ ​സൂ​ര്യ​ന്‍ ചു​വ​ക്കും; മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നാ​യി കാ​ത്തി​രി​ക്കു​ക: കെ.​ടി.​ജ​ലീ​ല്‍

മ​ല​പ്പു​റം: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം വീ​ണ്ടും ചു​വ​ക്കു​മെ​ന്ന് മു​ന്‍ മ​ന്ത്രി ഡോ. ​കെ.​ടി.​ജ​ലീ​ല്‍. ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ധൈ​ര്യം മു​ന്നോ​ട്ടു പോ​വു​ക. 2026 ലെ ​സൂ​ര്യ​ന്‍ ചു​വ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ല്‍ കു​റി​ച്ചു.

2010 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ഥി​തി സ​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ 2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. അ​ത്ത​ര​ത്തി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കും.

ചു​വ​പ്പി​ന്‍റെ മൂ​ന്നാ​മൂ​ഴ​ത്തി​നു ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ക. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യെ പി​ന്തു​ണ​ച്ച എ​ല്ലാ വോ​ട്ട​ര്‍​മാ​ര്‍​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും കെ.​ടി.​ജ​ലീ​ല്‍ കു​റി​ച്ചു.

 

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

പാ​ല​ക്കാ​ട്: പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യ​ത്തി​ൽ സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്. സി​പി​എം കാ​ലു​വാ​രി​യെ​ന്നാ​ണ് എ.​വി. ഗോ​പി​നാ​ഥി​ന്‍റെ ആ​ക്ഷേ​പം.

സി​പി​എ​മ്മി​ലെ ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ട് ചോ​ർ​ന്നു. താ​ൻ മ​ത്സ​രി​ച്ച വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​ത് പ്ര​തി​ഫ​ലി​ച്ചു. തോ​ൽ​വി അ​പ്ര​തീ​ക്ഷി​ത​മാ​ണ്. എ​ൽ​ഡി​എ​ഫി​നൊ​പ്പം തു​ട​രും. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മ്പ​താം വാ​ർ​ഡാ​യ ബൊ​മ്മ​ണ്ണി​യൂ​രി​ൽ 130 വോ​ട്ടു​ക​ൾ​ക്കാ​ണ് ഗോ​പി​നാ​ഥ് തോ​റ്റ​ത്.

അ​തേ​സ​മ​യം, പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ല്‍ ആ​കെ​യു​ള്ള 18 സീ​റ്റി​ല്‍ എ​ല്‍​ഡി​എ​ഫ്-​ഐ​ഡി​എ​ഫ് സ​ഖ്യം എ​ട്ട് എ​ണ്ണ​ത്തി​ലും കോ​ണ്‍​ഗ്ര​സ് ഏ​ഴ് സീ​റ്റി​ലും ബി​ജെ​പി ര​ണ്ട് സീ​റ്റി​ലും വി​ജ​യി​ച്ചു. ഒ​രു സീ​റ്റി​ല്‍ വി​ജ​യി​ച്ച​ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​ണ്.

പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ല്‍ ഭ​ര​ണം തു​ലാ​സി​ലാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് പ​തി​നൊ​ന്നും സി​പി​എ​മ്മി​ന് അ​ഞ്ചും സീ​റ്റു​ക​ളാ​ണു​ള്ള​ത്. ര​ണ്ട് വാ​ര്‍​ഡു​ക​ളാ​ണ് ഇ​ത്ത​വ​ണ പു​തി​യ​താ​യി ചേ​ര്‍​ത്ത​ത്.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് എ.​വി. ഗോ​പി​നാ​ഥ് കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. 2023ല്‍ ​ന​വ​കേ​ര​ള സ​ദ​സി​ല്‍ പ​ങ്കെ​ടു​ത്ത​തോ​ടെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.

25 വ​ര്‍​ഷ​ക്കാ​ലം പെ​രി​ങ്ങോ​ട്ടു​കു​റു​ശി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ച എ.​വി. ഗോ​പി​നാ​ഥ് 1991-ല്‍ ​ആ​ല​ത്തൂ​രി​ല്‍ നി​ന്നും നി​യ​മ​സ​ഭ​യി​ലും എ​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഐ ​ഗ്രൂ​പ്പി​ന്‍റെ മു​ഖ​മാ​യി​രു​ന്നു എ.​വി. ഗോ​പി​നാ​ഥ്.

Kerala

എ​ൻ​ഡി​എ മു​ന്നേ​റ്റം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്; തി​രു​ത്ത​ലു​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ആ ​രീ​തി​യി​ലു​ള്ള മു​ന്നേ​റ്റ​മു​ണ്ടാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കാ​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും. എ​ൻ​ഡി​എ മു​ന്നേ​റ്റം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് മേ​ല്‍​ക്കൈ നേ​ടാ​നാ​യ​തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ വ​ര്‍​ഗീ​യ​ത​യു​ടെ സ്വാ​ധീ​നം ഉ​ണ്ടാ​യ​തും മ​ത​നി​ര​പേ​ക്ഷ​ത​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.

വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളി​ലും കു​ടി​ല​ത​ന്ത്ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ള്‍ അ​ക​പ്പെ​ട്ടു പോ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത ഇ​നി​യും ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട് എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ല്‍​കു​ന്ന​ത്.

എ​ല്ലാ​ത്ത​രം വ​ര്‍​ഗീ​യ​ത​യ്ക്കും എ​തി​രാ​യ പോ​രാ​ട്ടം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഈ ​ഫ​ലം അ​ടി​വ​ര​യി​ടു​ന്നു​ണ്ട്. അ​ത്ത​രം എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​കെ പി​ന്തു​ണ ആ​ര്‍​ജ്ജി​ച്ചു മു​ന്നോ​ട്ടു പോ​കാ​നു​ള്ള ച​ര്‍​ച്ച​ക​ളി​ലേ​ക്കും തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വ​രും നാ​ളു​ക​ളി​ല്‍ ക​ട​ക്കും.

എ​ല്‍​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ കൂ​ടു​ത​ല്‍ ഭ​ദ്ര​മാ​ക്കാ​നും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള ജ​ന പി​ന്തു​ണ വ​ര്‍​ധി​പ്പി​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഏ​റ്റ​വും പ്രാ​യം കു​റ‌​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ​ന്ന പേ​രും തു​ണ​ച്ചി​ല്ല; രേ​ഷ്‌​മ മ​റി​യം റോ​യി​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന ഖ്യാ​തി​യി​ൽ മ​ത്സ​രി​ച്ച സി​പി​എ​മ്മി​ന്‍റെ രേ​ഷ്‌​മ മ​റി​യം റോ​യി​ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ല​യാ​ല​പ്പു​ഴ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച രേ​ഷ്‌​മ 1052 വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​റ്റ​ത്.

രേ​ഷ്മ 12632 വോ​ട്ട് നേ​ടി. യു​ഡി​എ​ഫി​ന്‍റെ അ​മ്പി​ളി ടീ​ച്ച​ർ 13684 വോ​ട്ട് നേ​ടി ജ​യി​ച്ച​പ്പോ​ൾ ബി​ഡി​ജെ എ​സി​ന്‍റെ ന​ന്ദി​നി സു​ധീ​ർ 4063 വോ​ട്ട് നേ​ടി. 2020ൽ ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു രേ​ഷ്മ.

ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ് രേ​ഷ്‌​മ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​ത്. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ 21 ആ​യി​രു​ന്നു രേ​ഷ്മ​യു​ടെ പ്രാ​യം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി​ക്ക് ത​ലേ​ദി​വ​സ​മാ​ണ് രേ​ഷ്മ​യ്ക്ക് 21 വ​യ​സ് തി​ക​ഞ്ഞ​ത്.

70 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍​നി​ന്ന് 11-ാം വാ​ര്‍​ഡ് പി​ടി​ച്ചെ​ടു​ത്ത് രേ​ഷ്മ വി​ജ​യി​ക്കു​ക​യും ചെ​യ്തു. യു​ഡി​എ​ഫി​ല്‍​നി​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അം​ഗ​ത്തെ ത​ന്നെ പ്ര​സി​ഡ​ന്‍റ് ആ​ക്കി സി​പി​എം കൈ​യ​ടി​യും നേ​ടി.

Kerala

എ​ൽ​ഡി​എ​ഫി​നെ പ​ടി​ക്ക് പു​റ​ത്താ​ക്കി; സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം. എ​ൽ​എ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ എ​ൻ​ഡി​എ നി​ല മെ​ച്ച​പ്പെ​ടു​ത്തി. ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് നാ​ലെ​ണ്ണം നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ഒ​ന്ന് വീ​തം നേ​ടി.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ബി​ജെ​പി 50 സീ​റ്റി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് 29 സീ​റ്റി​ലും യു​ഡി​എ​ഫ് 19 സീ​റ്റി​ലും ര​ണ്ട് സ്വ​ത​ന്ത്ര​രും വി​ജ​യി​ച്ചു. ഇ​വ​രു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​ണ്. സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രു​ന്നു.

കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് 27 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 16 സീ​റ്റി​ലും എ​ൻ​ഡി​എ 12 സീ​റ്റി​ലും ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു. കൊ​ച്ചി​യി​ൽ യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. യു​ഡി​എ​ഫ് 47 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 22 എ​ൻ​ഡി​എ ആ​റു സീ​റ്റി​ലും സ്വ​ത​ന്ത്ര​ൻ ഒ​രു സീ​റ്റി​ലും വി​ജ​യി​ച്ചു.

തൃ​ശൂ​രി​ൽ യു​ഡി​എ​ഫ് 33 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് പ​തി​നൊ​ന്ന് സീ​റ്റി​ലും എ​ൻ​ഡി​എ എ​ട്ടു സീ​റ്റി​ലും വി​ജ​യി​ച്ചു. കോ​ഴി​ക്കോ​ട്ട് എ​ൽ​ഡി​എ​ഫ് 34 സീ​റ്റി​ലും യു​ഡി​എ​ഫ് 26, എ​ൻ​ഡി​എ 13 സീ​റ്റി​ലും, സ്വ​ത​ന്ത്ര​ൻ മൂ​ന്ന് സീ​റ്റി​ലും വി​ജ​യി​ച്ചു. ക​ണ്ണൂ​രി​ൽ 36 സീ​റ്റോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി. എ​ൽ​ഡി​എ​ഫ് പ​തി​ന​ഞ്ച് സീ​റ്റി​ലും എ​ൻ​ഡി​എ നാ​ലു സീ​റ്റി​ലും വി​ജ​യി​ച്ചു.

17337 ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സീ​റ്റി​ൽ യു​ഡി​എ​ഫ് 6984 സീ​റ്റി​ൽ വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് 5785 സീ​റ്റി​ലും എ​ൻ​ഡി​എ 1309 സീ​റ്റി​ലും സ്വ​ത​ന്ത്ര​ർ 1164 സീ​റ്റി​ലും വി​ജ​യി​ച്ചു. 2267 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് 958, എ​ൽ​ഡി​എ​ഫ് 759, എ​ൻ​ഡി​എ 50, സ്വ​ത​ന്ത്ര​ർ നാ​ൽ​പ്പ​ത് സീ​റ്റി​ലും വി​ജ​യി​ച്ചു.

3240 മു​നി​സി​പ്പാ​ലി​റ്റി സീ​റ്റു​ക​ളി​ൽ 1458 യു​ഡി​എ​ഫും 1100 എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ 324, സ്വ​ത​ന്ത്ര​ർ 323 സീ​റ്റി​ലും വി​ജ​യി​ച്ചു. 346 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് 196, എ​ൽ​ഡി​എ​ഫ് 148, ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു.

ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ഏ​ഴു വീ​തം ജ​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി , എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് , വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ യു​ഡി​എ​ഫ് വി​ജ​യി​ച്ചു.

 

 

 

 

 

Kerala

കു​മ​ര​ക​ത്തെ ചെ​ങ്കോ​ട്ട ത​ക​ർ​ന്നു ത​രി​പ്പ​ണം; അ​തി​ര​മ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യം

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​ത്ത​ക ഡി​വി​ഷ​നു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും കാ​ലി​ട​റി. സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ കു​മ​ര​ക​ത്ത് യു​ഡി​എ​ഫി​ലെ പി.​കെ വൈ​ശാ​ഖ് അ​ട്ടി​മ​റി വി​ജ​യം നേ​ടി. എ​ൽ​ഡി​എ​ഫി​ലെ എ​സ്. അം​ഗ​രീ​സി​നെ 1654 വോ​ട്ടു​ക​ൾ​ക്കാ​ണ് വൈ​ശാ​ഖ് ത​റ​പ​റ്റി​ച്ച​ത്.

വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന അ​തി​ര​മ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജിം ​അ​ല​ക്സ് വി​ജ​യി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ് ഒ​ഴു​ക​യി​ലി​നെ​യാ​ണ് ജിം ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞാ​ണ് ജിം ​കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ൽ ചേ​ർ​ന്ന​ത്. 2015 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ര​മ്പു​ഴ ഡി​വി​ഷ​നി​ൽ നി​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ജിം ​അ​ല​ക്സ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

 

 

Kerala

വാ​ക്കി​നാ​ണ് വി​ല, മീ​ശ​യ്ക്ക​ല്ല; പ​ന്ത​യം വ​ച്ച വാ​ക്കു പാ​ലി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ട​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ പ​ന്ത​യം വ​ച്ച പ്ര​കാ​രം മീ​ശ വ​ടി​ച്ച് വാ​ക്ക് പാ​ലി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ. പ​ത്ത​നം​തി​ട്ട മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് ബാ​ബു എ​ന്ന പ്ര​വ​ർ​ത്ത​ക​ൻ മീ​ശ വ​ടി​ച്ച​ത്.

പ​ത്ത​നം​തി​ട്ട തോ​ന്നി​യാ​മ​ല സ്വ​ദേ​ശി​യാ​ണ് ബാ​ബു. മീ​ശ വ​ടി​ക്ക​ലും ഒ​രു കു​പ്പി​യും ആ​യി​രു​ന്നു പ​ന്ത​യം. യു​ഡി​എ​ഫ് എ​ങ്ങ​നെ ന​ഗ​ര​സ​ഭ തൂ​ത്തു​വാ​രി എ​ന്ന് മ​ന​സി​കു​ന്നി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റേ​ത് മി​ക​ച്ച ഭ​ര​ണ​മാ​യി​രു​ന്നു​വ​ന്നും ബാ​ബു പ​റ​ഞ്ഞു.

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ​വ​ച്ച് മീ​ശ വ​ടി​ച്ചാ​ണ് ബാ​ബു വാ​ക്കു​പാ​ലി​ച്ച​ത്.

Kerala

ഭൂ​രി​പ​ക്ഷം കി​ട്ടി; എ​രു​മേ​ലി​യി​ൽ യു​ഡി​എ​ഫി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കി​ല്ല

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കി​ല്ല. ഇ​ത്ത​വ​ണ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​മാ​ണ്.

എ​ന്നാ​ൽ യു​ഡി​എ​ഫി​ൽ നി​ന്ന് ഈ ​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളും പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തോ​ടെ ബി​ജെ​പി, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി വി​ജ​യി​ച്ച ര​ണ്ട് പേ​രി​ലൊ​രാ​ൾ പ്ര​സി​ഡ​ന്‍റാ​കും.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 14, എ​ൽ​ഡി​എ​ഫ് ഏ​ഴ്, ബി​ജെ​പി ര​ണ്ട്, ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു.

Kerala

എ​ല്‍​ഡി​എ​ഫി​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഈ ​വി​ജ​യം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച തെ​റ്റാ​യ നി​ല​പ​ടാ​ണ് യു​ഡി​എ​ഫ് വി​ജ​യ​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നം ന​ൽ​കി​യ വ​മ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം വി​ന​യ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഈ ​വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം യു​ഡിഎ​ഫും കോ​ൺ​ഗ്ര​സും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

പി.​സി ഫാ​ക്ട​ർ തു​ണ​ച്ചോ‍?; കോ​ട്ട​യം ജി​ല്ല​യി​ൽ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ ബി​ജെ​പി പി​ടി​ച്ചു

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തി. കി​ട​ങ്ങൂ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ൾ ബി​ജെ​പി നേ​ടി. ക​ഴി​ഞ്ഞ​ത​വ​ണ അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴു വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്ന ബി​ജെ​പി ഇ​ത്ത​വ​ണ ഒ​മ്പ​തു സീ​റ്റു​ക​ൾ നേ​ടി.

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര​യി​ൽ ആ​കെ​യു​ള്ള 15 സീ​റ്റു​ക​ളി​ൽ എ​ട്ടു സീ​റ്റു​ക​ൾ ബി​ജെ​പി നേ​ടി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​സി.​ജോ​ർ​ജി​ന്‍റെ ജ​ന​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം നേ​ടി​യി​രു​ന്ന​ത്. ബി​ജെ​പി എ​ട്ട്, എ​ൽ​ഡി​എ​ഫ് അ​ഞ്ച്, യു​ഡി​എ​ഫ് ര​ണ്ടു സീ​റ്റു​ക​ളി​ലു​മാ​ണ് വി​ജ​യി​ച്ച​ത്.

കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴു സീ​റ്റ് നേ​ടി​യാ​ണ് ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​ത്. യു​ഡി​എ​ഫ് അ​ഞ്ചു സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് നാ​ലു സീ​റ്റി​ലും വി​ജ​യി​ച്ചു. 2020 ൽ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഇ​വി​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ പ​ള്ളി​ക്ക​ത്തോ​ട്, മു​ത്തോ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​വ​ർ​ക്ക് ഈ ​ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളും ന​ഷ്ട​മാ​യി. പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ യു​ഡി​എ​ഫും മു​ത്തോ​ലി​യി​ൽ എ​ൽ​ഡി​എ​ഫു​മാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്.

Kerala

കു​ന്നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നി​ര​യാ​യ വി.​എ​സ്. സു​ജി​ത് പ​രാ​ജ​യ​പ്പെ​ട്ടു

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ.​സു​ജി​ത് പ​രാ​ജ​യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ബി​ൻ ക​ണ്ണ​ൻ ആ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ചൊ​വ്വ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ണ് സു​ജി​ത്.

കു​ന്നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദ​നം പു​റ​ത്തു​വ​ന്ന​തി​ലൂ​ടെ സു​ജി​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. 2023 ഏ​പ്രി​ൽ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

വ​ഴി​യ​രി​കി​ൽ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പോ​ലീ​സി​നോ​ട് സു​ജി​ത്ത് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ കു​ന്നം​കു​ളം എ​സ്ഐ നു​ഹ്മാ​ൻ, സു​ജി​ത്തി​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ദ്യ​പി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കി, പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി എ​ന്ന വ്യാ​ജ​ക്കു​റ്റ​ങ്ങ​ൾ ചു​മ​ത്തി സു​ജി​ത്തി​നെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

പ​ന്ത​ള​ത്ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ന​ഗ​ര​സ​ഭ ഭ​ര​ണം ഉ​റ​പ്പി​ച്ച് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ബി​ജെ​പി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ച​ത്. ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫി​ന് 14 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ന് 11 സീ​റ്റും ബി​ജെ​പി​ക്ക് ഒ​ന്പ​ത് സീ​റ്റാ​ണ് കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ പാ​ല​ക്കാ​ടി​ന് പു​റ​മെ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് പ​ന്ത​ളം.

Kerala

മ​ഞ്ഞു​മ്മ​ലി​ലെ സു​ഭാ​ഷി​ന് വാ​ർ​ഡി​ൽ ക​ര​ക​യ​റാ​നാ​യി​ല്ല; കനത്ത തോൽവി

കൊ​ച്ചി: മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ് എ​ന്ന സി​നി​മ​യ്ക്ക് ആ​ധാ​ര​മാ​യ യ​ഥാ​ർ​ഥ ക​ഥ​യി​ലെ നാ​യ​ക​ൻ സു​ഭാ​ഷി​ന് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത തോ​ൽ​വി.

ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 27-ാം വാ​ർ​ഡി​ൽ നി​ന്നാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി സു​ഭാ​ഷ് മ​ത്സ​രി​ച്ച​ത്. വാ​ർ​ഡി​ൽ മൂ​ന്നാം സ്ഥാ​നാ​ത്താ​ണ് സു​ഭാ​ഷ് എ​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് സു​ഭാ​ഷി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം.

അ​ച്ഛ​നും അ​മ്മ​യും ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും നാ​ട്ടി​ലെ ചി​ല സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് എ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞി​രു​ന്നു.

2006-ൽ ​കൊ​ടൈ​ക്ക​നാ​ലി​ലെ ഗു​ണ ഗു​ഹ​യി​ൽ വീ​ഴു​ക​യും സു​ഹൃ​ത്തു​ക്ക​ളു​ടെ അ​വി​ശ്വ​സ​നീ​യ​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്ത സു​ഭാ​ഷി​റെ ജീ​വി​ത​മാ​ണ് മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

Kerala

കോ​ട്ട​കാ​ത്തു; കോ​ട്ട​യം ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം. യു​ഡി​എ​ഫ് 32 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 15 സീ​റ്റി​ലും എ​ൻ​ഡി​എ ആ​റു സീ​റ്റി​ലും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 21 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യ​ത്.

സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച ബി​ൻ​സി സെ​ബാ​സ്റ്റ്യ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 22 സീ​റ്റി​ൽ വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് 15 ലേ​ക്കും എ​ട്ടു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്ന ബി​ജെ​പി ആ​റി​ലേ​ക്കും ചു​രു​ങ്ങി.

എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മോ​ൻ​സ് ജോ​സ​ഫ്, ചാ​ണ്ടി ഉ​മ്മ​ൻ, മാ​ണി സി. ​കാ​പ്പ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി തു​ട​ങ്ങി​യ​വ​രു​ടെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​നെ തു​ണ​ച്ച​ത്. കേ​ര​ളാ കോ​ൺ​ഗ്ര​സി​ലൂ​ടെ ന​ഗ​ര​സ​ഭാ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ മോ​ഹ​മാ​ണ് പൊ​ലി​ഞ്ഞ​ത്.

 

Kerala

കൊ​ടു​ങ്ങാ​ന്നൂ​രി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും വി​ജ​യി​ച്ച് ബി​ജെ​പി നേ​താ​വ് വി.​വി. രാ​ജേ​ഷ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ കൊ​ടു​ങ്ങാ​ന്നൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് രാ​ജേ​ഷ് വി​ജ​യി​ച്ച​ത്.

2269 വോ​ട്ടാ​ണ് രാ​ജേ​ഷി​ന് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ലെ വി. ​സു​കു​മാ​ര​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ‌ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

ക​ഴി​ഞ്ഞ ത​വ​ണ​യും രാ​ജേ​ഷ് വി​ജ​യി​ച്ചി​രു​ന്നു. പൂ​ജ​പ്പു​ര ഡി​വി​ഷ​നി​ലാ​ണ് രാ​ജേ​ഷ് 2020ൽ ​വി​ജ​യി​ച്ച​ത്.

 

Kerala

ജ​ന​ങ്ങ​ൾ ആ​നു​കൂ​ല്യം മേ​ടി​ച്ചി​ട്ട് പ​ണി ത​ന്നു​വെ​ന്ന് എം.​എം. മ​ണി

ഇ​ടു​ക്കി: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ വോ​ട്ട​ർ​മാ​രെ പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം എം.​എം.​മ​ണി. ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​നു​കൂ​ല്യം മേ​ടി​ച്ചി​ട്ട് പ​ണി ത​ന്നു​വെ​ന്ന് മ​ണി പ​രി​ഹ​സി​ച്ചു.

ന​ന്ദി കേ​ടാ​ണ് ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നോ​ട് കാ​ണി​ച്ച​ത്. പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും വാ​ങ്ങി ശാ​പ്പാ​ട​ടി​ച്ചി​ട്ട് സ​ർ​ക്കാ​രി​നി​ട്ട് വ​ച്ച് ത​രു​ക​യാ​ണ് ജ​ന​ങ്ങ​ൾ ചെ​യ്ത​ത്.

റോ​ഡു​ക​ളും പാ​ല​ങ്ങ​ളും അ​ട​ക്ക​മു​ള്ള വി​ക​സ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ഇ​തു​പോ​ലെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഒ​രു സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും എം.​എം.​മ​ണി ചോ​ദി​ച്ചു.

Kerala

ജ​നം പ്ര​ബു​ദ്ധ​രാ​ണ്, എ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും അ​വ​ർ കേ​ൾ​ക്കേ​ണ്ട​ത് കേ​ൾ​ക്കും; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ.

ജ​നം പ്ര​ബു​ദ്ധ​രാ​ണെ​ന്നും എ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും അ​വ​ർ കേ​ൾ​ക്കേ​ണ്ട​ത് അ​വ​ർ കേ​ൾ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും എ​ത്ര മ​റ​ച്ചാ​ലും അ​വ​ർ കാ​ണേ​ണ്ട​ത് അ​വ​ർ കാ​ണു​ക ത​ന്നെ ചെ​യ്യു​മെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ കു​റി​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ കോ​ൺ​ഗ്ര​സി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു രാ​ഹു​ലി​നെ​തി​രെ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ കേ​സു​ക​ൾ. തു​ട​ർ​ന്ന് രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പി​ന്നീ​ട് ഒ​ളി​വി​ൽ പോ​യ രാ​ഹു​ൽ ര​ണ്ടു​കേ​സു​ക​ളും മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്നു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ർ​മേ​ട് വാ​ർ​ഡി​ലെ ബൂ​ത്തി​ൽ വൈ​കു​ന്നേ​രം 4.50-നാ​ണ് രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ വോ​ട്ട് ചെ​യ്ത വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ശോ​ഭ് വി​ജ​യി​ച്ചു.

Kerala

പാ​ലാ​യി​ൽ ര​ണ്ടി​ല വാ​ടി​ക്ക​രി​ഞ്ഞു; ന​ഗ​ര​സ​ഭാ ഭ​ര​ണം യു​ഡി​എ​ഫ് ഉ​റ​പ്പി​ച്ചു

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ജോ​സ് കെ. ​മാ​ണി​യേ​യും എ​ൽ​ഡി​എ​ഫി​നെ​യും ഞെ​ട്ടി​ച്ച് യു​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ചു. യു​ഡി​എ​ഫ്12 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് പ​ത്തു സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ നാ​ലു സീ​റ്റി​ലും വി​ജ​യി​ച്ചു. ഇ​തി​ൽ മൂ​ന്നെ​ണ്ണം ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും സ​ഹോ​ദ​ര​നും ബി​നു​വി​ന്‍റെ മ​ക​ളും വി​ജ​യി​ച്ച് വാ​ർ​ഡു​കാ​ളാ​ണ്.

ഈ ​മൂ​ന്നു​പേ​രും യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കും. ഇ​വ​ർ​ക്കെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​റു​ത്തി​യി​രു​ന്നി​ല്ല. മൂ​ന്നു പേ​രും സ്വ​ത​ന്ത്ര​രാ​യി ജീ​പ്പ് ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സ്ഥാ​നം സി​പി​എം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​റു​പ്പ് വ​സ്ത്ര​മ​ണി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച ബി​നു പു​ളി​ക്ക​ക്ക​ണ്ടം പു​തി​യ രാ​ഷ്ട്രീ​യ​പ​രീ​ക്ഷ​ണ​ത്തി​ല്‍ വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്.

20 വ​ര്‍​ഷ​മാ​യി കൗ​ണ്‍​സി​ല​റാ​യ ബി​നു ഒ​രു ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യും ഒ​രു ത​വ​ണ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യും ര​ണ്ടു ത​വ​ണ സ്വ​ത​ന്ത്ര​നാ​യു​മാ​ണു ജ​യി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ബി​നു​വി​നെ സി​പി​എം പു​റ​ത്താ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ജോ​സ് കെ. ​മാ​ണി നേ​രി​ട്ട് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും ന​ഗ​ര​സ​ഭ കൈ​വി​ട്ടു പോ​യ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യാ​കും.

 

Kerala

2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 111 സീ​റ്റു​ക​ൾ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൽ

കാ​സ​ർ​ഗോ​ഡ്: 2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ജ​ന​വി​ധി പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1977-ലെ ​യു​ഡി​എ​ഫി​ന്‍റെ മി​ന്നും വി​ജ​യം വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണം ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കും മ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​വ​ർ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഫ​ല​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

ഇടുക്കിയില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ യു​ഡി​എ​ഫ് ത​രം​ഗം. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് ത​ക​ര്‍​ന്ന​ടി​ഞ്ഞു. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളി​ല്‍ 14 സീ​റ്റി​ലും യു​ഡി​എ​ഫാ​ണ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്. ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തും.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് വ​ന്‍ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് നി​ല നി​ര്‍​ത്തി. എ​ന്നാ​ല്‍ എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സി​പി​എ​മ്മി​ലെ സി.​ആ​ര്‍. മു​ര​ളി​യാ​ണ് ആ​ഗ​സ്തി​യെ തോ​ല്‍​പ്പി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ 10 സീ​റ്റു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫ് ഇ​ത്ത​വ​ണ മൂ​ന്ന് സീ​റ്റി​ലൊ​തു​ങ്ങി. എ​ട്ടു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ഴും യു​ഡി​എ​ഫ് നേ​ടി. അ​ടി​മാ​ലി, അ​ഴു​തി, ഇ​ളം​ദേ​ശം, ഇ​ടു​ക്കി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ ബ്ലോ​ക്കു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ദേ​വി​കു​ളം ബ്ലോ​ക്ക് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് നേ​ടാ​നാ​യ​ത്.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​ത്തോ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. ആ​കെ​യു​ള്ള 38 സീ​റ്റി​ല്‍ 21 സീ​റ്റി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി ഭ​ര​ണ​ത്തി​ലെ​ത്താം. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പോ​യ​ത് ഇ​വ​ര്‍​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി.

ക​ഴി​ഞ്ഞ ത​വ​ണ 12 ഇ​ട​ത്ത് ജ​യി​ച്ച സ്ഥാ​ന​ത്ത് ആ​റി​ട​ത്ത് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. മൂ​ന്ന് വാ​ര്‍​ഡു​ക​ള്‍ കൂ​ടി​യി​ട്ടും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ പ​കു​തി സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ബി​ജെ​പി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ നി​ല മെ​ച്ച​പ്പെ​ടു​ത്തി ഒ​ന്‍​പ​തു സീ​റ്റ് നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ എ​ട്ടു സീ​റ്റു​ക​ളാ​ണ് ബി​ജെ​പി നേ​ടി​യ​ത്.

2015ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ക​ക്ഷി ന​ഗ​ര​സ​ഭ​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് 20 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് വീ​ണ്ടും ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് 13 സീ​റ്റ് നേ​ടി. എ​ന്‍​ഡി​എ ര​ണ്ടു സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചു.
 

Kerala

പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല; വീ​ഴ്ച പ​രി​ശോ​ധി​ക്കും : ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കോ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി. പ്ര​തീ​ക്ഷി​ച്ച വി​ജ​യം ഉ​ണ്ടാ​യി​ല്ല. വീ​ഴ്ച പ​രി​ശോ​ധി​ക്കും.

വി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ​ത്തു സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. തോ​ൽ​വി പ​രി​ശോ​ധി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

അ​തേ സ​മ​യം ജോ​സ് കെ. ​മാ​ണി​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് തോ​റ്റ​ത് അ​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ജോ​സ് കെ. ​മാ​ണി​യും മ​ക​നും നേ​രി​ട്ട് പ്ര​ചാ​ര​ണം ന​ട​ത്തി​യ വാ​ർ​ഡി​ലാ​ണ് അ​വ​ർ​ക്ക് കാ​ലി​ട​റി​യ​ത്.

 

Kerala

മൂ​ന്നാ​റി​ലെ 'സോ​ണി​യ ഗാ​ന്ധി'​ക്ക് തോ​ൽ​വി

മൂ​ന്നാ​ർ: പേ​രു​കൊ​ണ്ട് ശ്ര​ദ്ധ നേ​ടി​യ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ സോ​ണി​യ ഗാ​ന്ധി​ക്ക് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡാ​യ ന​ല്ല​ത​ണ്ണി​യി​ൽ നി​ന്നാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ത്സ​രം. സി​പി​എ​മ്മി​ന്‍റെ വ​ല​ർ​മ​തി​യാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്.

ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ലെ തൊ​ഴി​ലാ​ളി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ദു​രെ​രാ​ജി​ന്‍റെ മ​ക​ളാ​ണു സോ​ണി​യ ഗാ​ന്ധി. കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യോ​ടു​ള്ള ഇ​ഷ്ടം​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ക​ൾ​ക്ക് ഈ ​പേ​രു കൊ​ടു​ത്ത​ത്.

ഭ​ർ​ത്താ​വ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ​തോ​ടെ​യാ​ണ് സോ​ണി​യ​യും ബി​ജെ​പി അ​നു​ഭാ​വി​യാ​യ​ത്. പ​ഴ​യ മൂ​ന്നാ​ർ മൂ​ല​ക്ക​ട​യി​ൽ ഒ​ന്ന​ര വ​ർ​ഷം മു​ൻ​പു ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ സു​ഭാ​ഷ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

Kerala

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം അ​ല​യ​ടി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​രി​നെ​തി​രാ​യ വി​കാ​ര​മാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്. യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ര വ​ലി​യ വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല.

ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഉ​പ​യോ​ഗി​ച്ച് വാ​ർ​ഡ് വി​ഭ​ജ​നം ഉ​ൾ​പ്പ​ടെ ന​ട​ത്തി​യി​ട്ടും ജ​നം തി​ര​സ്ക​രി​ച്ചു​വെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

ജോ​സ് കെ. ​മാ​ണി​യു​ടെ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന് ദ​യ​നീ​യ തോ​ൽ​വി

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന് തോ​ൽ​വി. പാ​ലാ ന​ഗ​ര​സ​ഭ 22 -ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​ജി​ത പ്ര​കാ​ശ് വി​ജ​യി​ച്ചു. 

ര​ജി​ത 287 വോ​ട്ടും കേ​ര​ളാ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി 232 വോ​ട്ടും ല​ഭി​ച്ചു. ജോ​സ് കെ. ​മാ​ണി​യും മ​ക​നും നേ​രി​ട്ട് പ്ര​ചാ​ര​ണം ന​ട​ത്തി​യ വാ​ർ​ഡു​കൂ​ടി​യാ​ണി​ത്. അ​തേ സ​മ​യം മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി ജ​യി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലി‌‌​ന്‍റെ ഭാ​ര്യ​യാ​ണ് ജി​ജി.

 

Kerala

വി​വാ​ദ​ങ്ങ​ൾ ഏ​റ്റി​ല്ല; ശാ​സ്ത​മം​ഗ​ല​ത്ത് ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ശാ​സ്ത​മം​ഗ​ലം ഡി​വി​ഷ​നി​ൽ മു​ൻ ഡി​ജി​പി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​മൃ​ത​യെ തോ​ൽ​പ്പി​ച്ചാ​ണ് ശ്രീ​ലേ​ഖ ജ​യി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​നി​ടെ പേ​രി​നൊ​പ്പം ‘ഐ.​പി.​എ​സ്’ എ​ന്ന് ഉ​പ​യോ​ഗി​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ, തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം വ്യാ​ജ സ​ർ​വേ ഫ​ലം പ്ര​ച​രി​പ്പി​ച്ചും വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടു.

Kerala

അ​ടൂ​രി​ൽ രാ​ഹു​ലി​ന്‍റെ വി​ശ്വ​സ്ത​ൻ ഫെ​നി നൈ​നാ​ൻ തോ​റ്റു

പ​ത്ത​നം​തി​ട്ട: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ശ്വ​സ്ത​ൻ ഫെ​നി നൈ​നാ​ൻ തോ​റ്റു. അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ഫെ​നി നൈ​നാ​ൻ. ഇ​വി​ടെ ബി​ജെ​പി സീ​റ്റ് നി​ല​നി​ർ​ത്തി.

ഫെ​നി നൈ​നാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ലാ​ത്സം​ഗ കേ​സി​ൽ ഫെ​നി നൈ​നാ​നെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​തി​നാ​റാം വാ​ർ​ഡി​ൽ 248 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ൻ ബി​ബി​ൻ ബേ​ബി വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ​നേ​താ​വ് ജാ​സിം കു​ട്ടി​യെ ആ​ണ് തോ​ൽ​പ്പി​ച്ച​ത്. അ​തേ സ​മ​യം, രാ​ഹു​ലി​ന്‍റെ മ​റ്റൊ​രു വി​ശ്വ​സ്ത​ൻ ജ​യി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ശ്വ​സ്ത​ൻ റി​നോ പി ​രാ​ജ​ൻ 240 വോ​ട്ടി​ന് ഏ​റ​ത്തു പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച​ത്.

Kerala

മാ​ണി സി. ​കാ​പ്പ​ന്‍റെ വാ​ർ​ഡ് ജോ​സ് കെ. ​മാ​ണി പി​ടി​ച്ചു; എ​ൽ​ഡി​എ​ഫി​ന് ജ​യം

പാ​ലാ: മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ സ്വ​ന്തം വാ​ർ​ഡി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​ക്ക് ജ​യം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ബൈ​ജു കൊ​ല്ലം പ​റ​മ്പി​ലി‌‌​ന്‍റെ ഭാ​ര്യ​യാ​ണ് ജി​ജി. ആ​കെ​യു​ള്ള 773 വോ​ട്ടി​ൽ 496 വോ​ട്ട് മാ​ത്ര​മാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ടെ​ലി​വി​ഷ​ൻ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച കാ​പ്പ​ന്‍റെ പാ​ർ​ട്ടി​യാ​യ കെ​ഡി​പി​യി​ലെ മി​നി​യാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ജ​ന​വി​ധി​യും അം​ഗീ​കാ​ര​വു​മാ​ണ് വോ​ട്ട​ർ​മാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​വും നി​ല​വി​ലെ കൗ​ൺ​സി​ല​റു​മാ​യ ബൈ​ജു കൊ​ല്ലം പ​റ​മ്പി​ൽ പ​റ​ഞ്ഞു.

 

Kerala

പെ​രി​ങ്ങോ​ട്ട് കു​റി​ശി​യി​ൽ എ.​വി.​ഗോ​പി​നാ​ഥി​ന് കാ​ലി​ട​റി; ജ​ന​കീ​യ മു​ന്ന​ണി​യു​ടെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും തോ​റ്റു

പാ​ല​ക്കാ​ട്: യു​ഡി​എ​ഫി​നെ വെ​ല്ലു​വി​ളി​ച്ച് പെ​രി​ങ്ങോ​ട്ട് കു​റി​ശി‌‌‌ പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച മു​ൻ എം​എ​ൽ​എ എ.​വി.​ഗോ​പി​നാ​ഥി​ന് ദ​യ​നീ​യ തോ​ൽ​വി. 138 വോ​ട്ടി​ന്‍റെ വ​മ്പ​ൻ തോ​ൽ​വി​യാ​ണ് അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്.

എ​ൽ​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന​കീ​യ മു​ന്ന​ണി​യാ​യി​ട്ടാ​ണ് എ.​വി.​ഗോപി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ച്ച​ത്. അ​ദ്ദേ​ഹം നി​ർ​ത്തി​യ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടു.

പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എ.​വി.​ഗോ​പി​നാ​ഥ് വ​ർ​ഷ​ങ്ങ​ളോ​ളം പെ​രി​ങ്ങോ​ട്ട് കു​റി​ശി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് എ​ൽ​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.

 

 

 

 

Kerala

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം; എ​സ്ഡി​പി​ഐ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് മു​ന്നേ​റ്റം. ആ​റു സീ​റ്റി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ൾ അ​ഞ്ചു സീ​റ്റി​ൽ എ​ൽ​ഡി​എ​ഫും ഒ​രു സീ​റ്റി​ൽ എ​ൻ​ഡി​എ​യും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ എ​സ്ഡി​പി​ഐ വി​ജ​യി​ച്ച മൂ​ന്ന് സീ​റ്റി​ലും അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും 13 സീ​റ്റ് വീ​ത​മാ​ണ് വി​ജ​യി​ച്ച​ത്. എ​സ്ഡി​പി​ഐ സീ​റ്റി​ൽ വി​ജ​യി​ച്ച മൂ​ന്ന് പേ​രു​ടെ​യും മൂ​ന്ന് സ്വ​ത​ന്ത്ര​രു​ടെ​യും പി​ന്തു​ണ എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. ഇ​ത് വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

Latest News

Up